വിജയാഘോഷം 'തുടരും', ഖുറേഷിക്ക് പിന്നാലെ ഷണ്‍മുഖന്‍ വരുന്നു; റിലീസ് തിയതി പുറത്ത്

മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി കോമ്പോ കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് ആഘോഷമാക്കാന്‍ റിലീസ് അപ്‌ഡേറ്റ് പുറത്തുവിട്ട് ‘തുടരും’ ടീം. മോഹന്‍ലാല്‍-ശോഭന താരജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രം ഏപ്രില്‍ 25ന് പുറത്തിറങ്ങും എന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്ററുകള്‍ പങ്കുവച്ചു.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനത്തിന്റെ സൂചന നല്‍കുന്ന പോസ്റ്റ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പങ്കുവച്ചിരുന്നു. തന്റെ തന്നെ ചിത്രത്തോടൊപ്പം, ‘അപ്പൊ എങ്ങനെ സ്പ്ലെന്‍ഡര്‍ ഇറക്കട്ടെ’, എന്ന ചോദ്യമായിരുന്നു തരുണ്‍ മൂര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കെഎല്‍ 03 എല്‍ 4455 നമ്പറിലുള്ള കറുപ്പ് അംബാസിഡര്‍ കാറില്‍ ചാരി നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് റിലീസ് പ്രഖ്യാപന പോസ്റ്ററിലുള്ളത്.

ഡ്രൈവര്‍ ഷണ്മുഖന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ലളിത ഷണ്മുഖന്‍ എന്ന കഥാപാത്രമായി ശോഭനയുമെത്തും. മോഹന്‍ലാലിന്റെ 360-ാം ചിത്രമെന്ന പ്രത്യേകതയ്ക്ക് പുറമേ ശോഭനയും മോഹന്‍ലാലും 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയും തുടരും സിനിമയ്ക്കുണ്ട്.

2009ല്‍ അമല്‍ നീരദ് സംവിധാനം ചെയ്ത ‘സാഗര്‍ ഏലിയാസ് ജാക്കി’യിലാണ് അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. 2004ല്‍ ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘മാമ്പഴക്കാല’ത്തിലാണ് മോഹന്‍ലാലും ശോഭനയും അവസാനമായി ജോഡികളായി വേഷമിട്ടത്.

കെആര്‍ സുനിലിന്റെതാണ് കഥ. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് എം. രഞ്ജിത്ത് ആണ്. ഛായാഗ്രഹണം: ഷാജികുമാര്‍, എഡിറ്റിങ്: നിഷാദ് യൂസഫ്, ഷഫീഖ് വി.ബി.

Latest Stories

നിവിന്‍ പോളി സെറ്റില്‍ നിന്നും ഇറങ്ങി പോയിട്ടില്ല, ലിസ്റ്റിന്‍ പറഞ്ഞതിനെ കുറിച്ച് അഭിപ്രായം പറയാനില്ല: 'ബേബി ഗേള്‍' സംവിധായകന്‍

INDIAN CRICKET: കളിക്കുന്നില്ലെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തരുത്, എനിക്ക് അവസരം തരണം, ഇന്ത്യന്‍ ടീമിന് ആവശ്യമുണ്ടേല്‍ ഞാന്‍ എപ്പോഴും റെഡിയാണെന്ന് വെളിപ്പെടുത്തി സൂപ്പര്‍താരം

തിരഞ്ഞെടുപ്പ് അടുത്തിട്ടും നാഥനില്ല കളരിയായി കെപിസിസി സൈബര്‍ ഹാന്‍ഡിലുകള്‍; നേതാക്കള്‍ പോലും പാര്‍ട്ടി നിലപാടുകള്‍ പങ്കുവയ്ക്കാന്‍ തയ്യാറാകുന്നില്ല

IPL 2025: കോഹ്ലിയും രോഹിതുമല്ല, അവനാണ് എന്റെ ക്രഷ്, ആ താരമാണ് എനിക്ക് എല്ലാം, അവനോട് എനിക്ക് പറയാനുളളത്, വെളിപ്പെടുത്തി മിസ് ഇന്ത്യ

പത്തനംതിട്ടയിലെ ആദ്യ വനിതാ ഡഫേദാ‍ർ ആയി ടി അനൂജ ചുമതലയേറ്റു; സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഡഫേദാർ

IPL 2025: ആ ടീമും അതിന്റെ സ്‌കോട്ടിങ് ഗ്രുപ്പും വമ്പൻ ദുരന്തം, മോശം ലീഗിൽ നിന്നാണ് താരങ്ങളെ എടുക്കുന്നത്: സുനിൽ ഗവാസ്‌കർ

റാബിക്‌സ് പ്രതിരോധ കുത്തിവയ്പ്പിന് ശേഷവും പേവിഷബാധ; മൂന്നാമത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത് പത്തനംതിട്ടയില്‍; സംസ്ഥാനത്ത് ആശങ്ക വര്‍ദ്ധിക്കുന്നു

സുപ്രീ കോടതി ഇടപെട്ടു, ആസിഫ് അലി ചിത്രത്തിന് പച്ചക്കൊടി; 'ആഭ്യന്തര കുറ്റവാളി' ഇനി തിയേറ്ററുകളിലേക്ക്

IPL 2025: അവന്റെ ബാറ്റിങ് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്, എന്തൊരു പ്ലെയറാണ് അദ്ദേഹം, സഹതാരത്തെ പ്രശംസിച്ച് ജോസ് ബട്‌ലര്‍

'വിശദമായ പരിശോധനയ്ക്ക് ശേഷമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂ, ഫൊറൻസിക് പരിശോധന ആരംഭിച്ചു'; വീണാ ജോർജ്