സൂപ്പര്‍ ഹിറ്റ് അടിക്കാന്‍ മോഹന്‍ലാല്‍; 'വൃഷഭ'യുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഹോളിവുഡില്‍ നിന്നും

മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം ‘വൃഷഭ’യുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി നിക്ക് തര്‍ലോ എത്തുന്നു. നിരവധി ഹോളിവുഡ് സിനിമകള്‍ നിര്‍മിക്കുകയും സഹനിര്‍മാതാവായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളയാളാണ് നിക്ക് തര്‍ലോ.

നിക്ക് എത്തുന്നതോടു കൂടി ഹോളിവുഡ് സിനിമയുടെ മാതൃകയില്‍ നിര്‍മിക്കപ്പെടുന്ന ചിത്രമായി വൃഷഭ വളരുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തിന്റെ വമ്പന്‍ സ്‌കെയിലിലുള്ള നിര്‍മ്മാണം കാണിക്കാനായി 57 സെക്കന്റുള്ള വീഡിയോ നിര്‍മ്മാതാക്കള്‍ പങ്കുവച്ചിരുന്നു.

ഹോളിവുഡില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ സാധാരണയായി പിന്തുടരുന്ന ഈ ശൈലി ഇന്ത്യയില്‍ ആദ്യമായി സ്വീകരിക്കുന്ന ചിത്രം കൂടിയാണ് വൃഷഭ. വൃഷഭയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയതിലുള്ള സന്തോഷം നിക്ക് പങ്കുവച്ചിട്ടുണ്ട്.

”വൃഷഭ എന്റെ ആദ്യ ഇന്ത്യന്‍ സിനിമയാണ്. ഞാന്‍ വളരെ ആവേശത്തിലാണ്. ഒരു എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്ന നിലയില്‍ ക്രിയേറ്റിവ് സൈഡ് ഉള്‍പ്പെടെയുള്ള ഫിലിം മേക്കിംഗിന്റെ വ്യത്യസ്ത വശങ്ങള്‍ ഞാന്‍ പരിശോധിക്കും. ഞാന്‍ ത്രില്ലിലാണ്. വൃഷഭയ്ക്കൊപ്പമുള്ള അനുഭവം അസാധാരണമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്” എന്നാണ് നിക്ക് തര്‍ലോ പറയുന്നത്.

മോഹന്‍ലാലിനൊപ്പം റോഷന്‍ മേക്ക, സഹ്റ എസ് ഖാന്‍, ഷനായ കപൂര്‍, സിമ്രാന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം അടുത്ത വര്‍ഷം 4500ഓളം സ്‌ക്രീനുകളില്‍ മലയാളം, തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി റിലീസ് ചെയ്യും.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ