തിയേറ്ററില്‍ 'മാത്യൂ' തരംഗം; 'വൃഷഭ'യുടെ ഷൂട്ടിംഗ് തിരക്കില്‍ മോഹന്‍ലാല്‍, പുതിയ ലുക്ക് വൈറല്‍

‘ജയിലര്‍’ സിനിമയിലെ മോഹന്‍ലാലിന്റെ കാമിയോ റോളിന് കൈയ്യടികള്‍ നേടുമ്പോള്‍ ‘വൃഷഭ’യുടെ ഷൂട്ടിംഗ് തിരക്കില്‍ മോഹന്‍ലാല്‍. ലൊക്കേഷനില്‍ നിന്നുമുള്ള നടന്റെ വീഡിയോയും ഫോട്ടോകളുമാണ് ശ്രദ്ധ നേടുന്നത്.താടിവച്ച്, മുടി നീട്ടി വളര്‍ത്തിയ ലുക്കിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍.

ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയിന്റെ പിറന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ചുള്ള ചിത്രങ്ങളും വീഡിയോയുമാണ് പുറത്തുവന്നത്. പീറ്റര്‍ കേക്ക് മുറിക്കുന്നതും മോഹന്‍ലാല്‍ മധുരം പങ്കിടുന്നതും വീഡിയോയില്‍ കാണാം. അതേസമയം, പാന്‍ ഇന്ത്യന്‍ ലെവലില്‍ ഒരുക്കുന്ന വൃഷഭയുടെ ചിത്രീകരണം ജൂലൈ അവസാന വാരം ആരംഭിച്ചിരുന്നു.


2024ലെ തന്നെ ബ്രഹ്‌മാണ്ഡ ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെകുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ചിത്രത്തിന്റെ സംഘട്ടന രംഗം ചിത്രീകരിക്കാനായി മോഹന്‍ലാല്‍ മൈസൂരില്‍ എത്തിയിരുന്നു. നന്ദകിഷോറിന്റെ സംവിധാനത്തില്‍ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായാണ് വൃഷഭ ഒരുങ്ങുന്നത്.

ഇമോഷണല്‍ ആക്ഷന്‍ ഡ്രാമ ഴോണറില്‍ അച്ഛന്‍-മകന്‍ ബന്ധമാണ് സിനിമ കൈകാര്യം ചെയ്യുക. സിനിമയില്‍ അതീവ പ്രാധാന്യമുള്ള രംഗമാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത് എന്നാണ് വിവരം. മോഹന്‍ലാലിന്റെ മകന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് യുവതാരം റോഷന്‍ മേക്കയാണ്.

സിമ്രാന്‍, ഷനായ കപൂര്‍, സന ഖാന്‍ എന്നിവര്‍ നായികമാരാണ്. ഗരുഡ റാം പ്രതിനായകനാകും. ദേവിശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുകയെന്നും റിപ്പോര്‍ട്ട് ഉണ്ട്. അക്കാദമി അവാര്‍ഡ് നേടിയ ‘മൂണ്‍ലൈറ്റ്’ എന്ന സിനിമയുടെ നിര്‍മ്മാതാവ് നിക് തര്‍ലോയാണ് വൃഷഭയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

Latest Stories

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി

ഇനിയൊരു വിട്ടുവീഴ്ചയില്ല, മുഖ്യമന്ത്രി കസേരയില്‍ കടുംപിടുത്തവുമായി ബിജെപി; രാജിവെച്ച് കാവല്‍ മുഖ്യമന്ത്രിയായിട്ടും സ്ഥാനമൊഴിയാന്‍ മനസില്ലാതെ ഷിന്‍ഡെയുടെ നീക്കങ്ങള്‍

ബിജെപിയിൽ തമ്മിലടി രൂക്ഷം; വയനാട് മുൻ ജില്ലാ പ്രസിഡന്റ് രാജി വച്ചു, ഇനി കോൺഗ്രസിലേക്ക്?

'തോൽവി പഠിക്കാൻ ബിജെപി'; ഉപതിരഞ്ഞെടുപ്പിലെ പരാജയ കാരണം പഠിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകി കെ സുരേന്ദ്രൻ

'സെക്കന്‍ഡ് ഹാന്‍ഡ്, പാഴായ ജീവിതം' എന്നൊക്കെയാണ് എന്നെ കുറിച്ച് ആളുകള്‍ പറയുന്നത്: സാമന്ത

ലാമിന് യമാലിന്റെ കാര്യത്തിൽ തീരുമാനമായി; ബാഴ്‌സിലോണ പരിശീലകൻ പറയുന്നത് ഇങ്ങനെ

അസം സ്വദേശിയെ കുത്തി കൊലപ്പെടുത്തി മലയാളി യുവാവ്; പ്രതിക്കായി തിരച്ചിൽ

മകളെ ഫോണിൽ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിച്ചില്ല, ഫോൺ പൊട്ടിച്ചു കളഞ്ഞു; പന്തീരാങ്കാവ് യുവതിയുടെ അച്ഛൻ