പാചകം ചെയ്യുമ്പോള്‍ എന്തൊക്കെയോ ഇടും, ഒരു റെസിപ്പി ഇല്ല.. പക്ഷെ ഭയങ്കര ടേസ്റ്റായിരിക്കും; മോഹന്‍ലാലിന്റെ പാചകത്തെ കുറിച്ച് സുചിത്ര

മോഹന്‍ലാലിന്റെ പാചക വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. നടന്‍ വിജയ് വരെ താരത്തിന്റെ കൈപുണ്യത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. മോഹന്‍ലാലിന് പാചകത്തിനോടുള്ള ഇഷ്ടത്തെ കുറിച്ച് ഭാര്യ സുചിത്ര പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

മോഹന്‍ലാല്‍ പാചകം ചെയ്യുന്നതില്‍ ഏറ്റവും ഇഷ്ടപ്പെട്ട വിഭവം ഏതാണ് എന്ന ചോദ്യത്തോടാണ് സുചിത്ര പ്രതികരിച്ചത്. ”അങ്ങനെ പറയാന്‍ പറ്റില്ല. ചേട്ടന് അങ്ങനെ പ്രത്യേകിച്ച് ഒരു ഫിക്‌സഡ് റെസിപ്പി എന്നു പറയാനില്ല. എന്തൊക്കെയോ ഇടും. പക്ഷേ അത് ഭയങ്കര ടേസ്റ്റായിരിക്കും. നന്നായി കുക്ക് ചെയ്യും.”

”വീട്ടില്‍ ഒരു ജാപ്പനീസ് കിച്ചനൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. വീട്ടില്‍ വരുമ്പോള്‍ ആള്‍ക്കൊരു റിലാക്‌സേഷന്‍ കൂടിയാണല്ലോ” എന്നാണ് സുചിത്ര പറയുന്നത്. അതേസമയം, വീട്ടില്‍ ജാപ്പനീസ് കിച്ചണ്‍ ഒരുക്കിയ കാര്യം മോഹന്‍ലാലും ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു.

തനിക്ക് ഏറ്റവും ഇഷ്ടം ജാപ്പനീസ് വിഭവങ്ങളാണെന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്. ജാപ്പനീസ് വിഭവങ്ങളില്‍ അധികം മസാല ചേര്‍ക്കാത്തതു കൊണ്ടാണ് തനിക്ക് അവയോട് ഒരു പ്രത്യേക ഇഷ്ടമെന്നും മോഹന്‍ലാല്‍ ഈറ്റ് കൊച്ചി ഈറ്റ് എന്ന വ്‌ളോഗിനോട് പ്രതികരിച്ചിരുന്നു.

അതേസമയം, ‘എമ്പുരാന്‍’, ‘കണ്ണപ്പ’, ‘വൃഷഭ’, ‘ബറോസ്’ എന്നീ ചിത്രങ്ങളാണ് മോഹന്‍ലാലിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. എമ്പുരാന്‍, കണ്ണപ്പ എന്നീ ചിത്രങ്ങളുടെ ഷൂട്ട് നടക്കുകയാണ്. വൃഷഭ പോസ്റ്റ് പ്രൊഡക്ഷനിലാണ്. ബറോസിന്റെ റിലീസ് ഈ മെയ്യില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍