പ്രേക്ഷകര്‍ക്കിടയില്‍ വീണ്ടും ഹിറ്റായി മോഹന്‍ലാല്‍-ഷാജി കൈലാസ് കോംമ്പോ. 12 വര്‍ഷത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ‘എലോണ്‍’ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. 2023ല്‍ മോഹന്‍ലാലിന്റെതായി റിലീസ് ചെയ്യുന്ന ആദ്യത്തെ സിനിമയാണ് എലോണ്‍.
വലിയ പ്രതീക്ഷ ഒന്നുമില്ലാതെയാണ് പോയത് എങ്കിലും മികച്ച ചിത്രമാണ് കിട്ടിയത് എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ”സ്‌ക്രീനില്‍ ഒരാളെ മാത്രം കാണിച്ച് പ്രേക്ഷകരുമായി ഇടപഴകുക എന്നത് ബു്ദ്ധിമുട്ടുള്ള കാര്യമാണ്, എന്നാല്‍ ഷാജി കൈലാസ് അത് നന്നായി കൈകാര്യം ചെയ്തു, മോഹന്‍ലാലിന്റെ വണ്‍മാന്‍ ഷോയും ഉജ്ജ്വലമായ അഭിനയവുമാണ് ചിത്രത്തിന്റെ നേട്ടം” എന്നാണ് ഒരു പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
”ഒട്ടും പ്രതീക്ഷിയില്ലാതെ പോയ പടം, പക്ഷെ നിരാശപ്പെടുത്തിയില്ല… സമീപകാലത്ത് ഇറങ്ങിയ മോഹന്‍ലാല്‍ സിനിമകളില്‍ നല്ലത് എലോണ്‍ തന്നെയെന്ന് പറയം”, ”വളരെ സസ്‌പെന്‍സ് മൂഡില്‍, ലാഗില്ലാത്ത, ഷാജി കൈലാസിന്റെ മനോഹരമായ ഫ്രെയ്മില്‍ ലാലേട്ടന്റെ ഒറ്റയാള്‍ പോരാട്ടം” എന്നിങ്ങനെയാണ് ചില പ്രേക്ഷകര്‍ പ്രതികരിക്കുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം ‘റെഡ് ചില്ലീസ്’ ആയിരുന്നു ഇതിന് മുന്‍പ് ഷാജി കൈലാസും മോഹന്‍ലാലും ഒന്നിച്ച സിനിമ. രാജേഷ് ജയരാമനാണ് തിരക്കഥ. അഭിനന്ദന്‍ രാമാനുജം ആണ് എലോണിന്റെ ഛായാഗ്രഹണം.
എഡിറ്റിംഗ് ഡോണ്‍ മാക്‌സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്‌സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്ണന്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന.