മോഹന്‍ലാല്‍ ടാക്‌സി ഡ്രൈവര്‍ ആയി എത്തും, ഒപ്പം ശോഭനയും; 'എല്‍ 360'ക്ക് തൊടുപുഴയില്‍ തുടക്കം

മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. തൊടുപുഴയില്‍ നടന്ന പൂജയുടെ ചിത്രങ്ങളാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിരിക്കുന്നത്. 15 വര്‍ഷത്തിന് ശേഷമാണ് ശോഭനയും മോഹന്‍ലാലും ഒന്നിച്ച് അഭിനയിക്കാന്‍ പോകുന്നത്. ‘എല്‍ 360’ എന്നാണ് സിനിമയ്ക്ക് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന ടൈറ്റില്‍.

2009ല്‍ റിലീസ് ചെയ്ത ‘സാഗര്‍ ഏലിയാസ് ജാക്കി’യില്‍ ആയിരുന്നു ഒടുവില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. എന്നാല്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായല്ല ശോഭന എത്തിയത്. അതേസമയം, തന്റെ 360-ാം ചിത്രത്തില്‍ സാധാരണക്കാരനായ ടാക്‌സി ഡ്രൈവര്‍ ആയി മോഹന്‍ലാല്‍ വേഷമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പത്തനംതിട്ട ജില്ല റാന്നിയിലെ സാധാരണക്കാരനായ ടാക്‌സി ഡ്രൈവറായ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സാധാരണ മനുഷ്യരുടെയും അവരുടെ ജീവിതത്തെയും കേന്ദ്രീകരിച്ചൊരുക്കുന്ന സിനിമാകുമിത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

ഒരിടത്തരം ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ കോര്‍ത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം എന്നുള്ള റിപ്പോര്‍ട്ടുകളും എത്തുന്നുണ്ട്. ഏറെ ശ്രദ്ധേയമായ ‘ഓപ്പറേഷന്‍ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രമാണിത്. അതുകൊണ്ട് തന്നെ സിനിമയ്ക്ക് നല്ലൊരു ഹൈപ്പും ലഭിച്ചിട്ടുണ്ട്.

Latest Stories

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ