ശരിക്കും മോഹൻലാലും ശോഭനയും 55 സിനിമകളിൽ അഭിനയിച്ചിട്ടുണ്ടോ? തെളിവ് നിരത്തി സോഷ്യൽ മീഡിയ

ഏറെ പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്. മോഹൻലാലിന്റെ കരിയറിലെ 360- മത് ചിത്രം കൂടിയാണ് തരുൺ മൂർത്തിയോടൊപ്പം ഒരുങ്ങുന്നത്.

മലയാളത്തിലെ പ്രിയപ്പെട്ട താര ജോഡികളായ മോഹൻലാൽ- ശോഭന കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2009ല്‍ റിലീസ് ചെയ്ത ‘സാഗര്‍ ഏലിയാസ് ജാക്കി’യില്‍ ആയിരുന്നു ഒടുവില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. എന്നാല്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായല്ല ശോഭന എത്തിയത്. നായികയായി അവസാനം അഭിനയിച്ചത് 2004-ൽ പുറത്തിറങ്ങിയ മാമ്പഴക്കാലം എന്ന ചിത്രത്തിലായിരുന്നു.

തങ്ങൾ ഒപ്പം അഭിനയിക്കുന്ന അമ്പത്തിയാറാമത് ചിത്രമാണിതെന്ന് ശോഭന പറഞ്ഞിരുന്നു. എന്നാൽ മോഹൻലാലും ശോഭനയും ശരിക്കും 55 സിനിമകളിൽ ഒരുമിച്ചഭിനയിച്ചിട്ടുണ്ടോ എന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. 1985 മുതൽ 2009 വരെ 25 സിനിമകളിൽ മാത്രമാണ് മോഹൻലാലും ശോഭനയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്, എന്നാണ് സഫീർ അഹമദ് എന്ന വ്യക്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

മോഹൻലാലും ശോഭനയും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങൾ ഇവയൊക്കെയാണ്.

1.അവിടത്തെ പോലെ ഇവിടെയും
2.അനുബന്ധം
3.രംഗം
4.അഴിയാത്ത ബന്ധങ്ങൾ
5.വസന്തസേന
6.ടി.പി.ബാലഗോപാലൻ.എം.എ
7.അഭയം തേടി
8.ഇനിയും കുരുക്ഷേത്രം
9.കുഞ്ഞാറ്റക്കിളികൾ
10.പടയണി
11.എൻ്റെ എൻ്റേത് മാത്രം
12.നാടോടിക്കാറ്റ്
13.ആര്യൻ
14.വെള്ളാനകളുടെ നാട്
15.വാസ്തുഹാര
16.ഉള്ളടക്കം
17.മായാമയൂരം
18.മണിച്ചിത്രത്താഴ്
19.പവിത്രം
20.തേന്മാവിൻ കൊമ്പത്ത്
21.പക്ഷേ
22.മിന്നാരം
23.ശ്രദ്ധ
24.മാമ്പഴക്കാലം
25.സാഗർ ഏലിയാസ് ജാക്കി

തന്റെ 360-ാം ചിത്രത്തില്‍ സാധാരണക്കാരനായ ടാക്സി ഡ്രൈവര്‍ ആയി മോഹന്‍ലാല്‍ വേഷമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പത്തനംതിട്ട ജില്ല റാന്നിയിലെ സാധാരണക്കാരനായ ടാക്സി ഡ്രൈവറായ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സാധാരണ മനുഷ്യരുടെയും അവരുടെ ജീവിതത്തെയും കേന്ദ്രീകരിച്ചൊരുക്കുന്ന സിനിമാകുമിത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫർ കെ. ആർ സുനിൽ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം