വിസ്മയയുടെ പുസ്തകം ബെസ്റ്റ് സെല്ലര്‍, സന്തോഷം പങ്കുവെച്ച് മോഹന്‍ലാല്‍; പത്തു കോപ്പി വേണമെന്ന് ജോബി ജോര്‍ജ്

മകള്‍ വിസ്മയയുടെ “ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്” എന്ന പുസ്തകം ബെസ്റ്റ് സെല്ലറായതിന്റെ സന്തോഷം പങ്കുവെച്ച് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലാണ് താരം സന്തോഷം അറിയിച്ചിരിക്കുന്നത്. വാലന്റൈന്‍സ് ദിനത്തില്‍ പുസ്തകം ഇന്ത്യയിലെ ബുക്ക് സ്റ്റാളുകളില്‍ ലഭ്യമാകും.

അതേസമയം, പോസ്റ്റിന് താഴെ എത്തിയ നിര്‍മ്മാതാവ് ജോബി ജോര്‍ജിന്റെ കമന്റ് ആണ് വൈറലാകുന്നത്. പുസ്തകത്തിന്റെ 10 കോപ്പി എനിക്ക് വേണം എന്നാണ് ജോബി ജോര്‍ജിന്റെ കമന്റ്. ഇതോടെ മറുപടി കമന്റുകളുമായി പ്രേക്ഷകരും എത്തി. എന്തിനാണ് പത്തു കോപ്പി എന്നാണ് ചോദ്യങ്ങള്‍.

ഇതോടെ നിര്‍മ്മാതാവിന്റെ മറുപടിയും എത്തി. ഒന്ന് എനിക്കും ബാക്കി ഗിഫ്റ്റ് കൊടുക്കാനും എന്നാണ് ജോബി ജോര്‍ജിന്റെ മറുപടി. അതേസമയം, പൊതുയിടങ്ങളില്‍ അത്ര സജീവമല്ലാത്ത വിസ്മയയുടെ സ്വപ്‌നസാക്ഷാത്കാരമാണ് ഈ പുസ്തകം. മോഹന്‍ലാലും സഹോദരന്‍ പ്രണവും വിസ്മയക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.

ജാപ്പനീസ് ഹൈക്കു കവിതകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വിസ്മയ എഴുതിയ എഴുപതിലധികം കുറുങ്കവിതകളും അതിനനുസരിച്ച് വരച്ച ചിത്രങ്ങളും ചേര്‍ന്നതാണ് പുസ്തകം. വിസ്മയയുടെ ആദ്യപുസ്തകമാണിത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ