'ജനമൈത്രി'യ്ക്ക് ആശംസയുമായി മോഹന്‍ലാല്‍; ഏറ്റുപിടിച്ച് ആരാധകരും

സിനിമാമോഹവുമായി എത്തുന്ന നവാഗത പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മാതാവ് വിജയ് ബാബു അടുത്തിടെ പുതിയ സംരംഭത്തിന് രൂപം കൊടുത്തിരുന്നു. ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്പിരിമെന്റ് എന്ന് ബാനറിലാണ് വിജയ് ബാബു നവാഗതരുടെ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കാനൊരുങ്ങുന്നത്. നവാഗതനായ ജോണ്‍ മന്ത്രിക്കലൊരുക്കുന്ന ജനമൈത്രിയാണ് ഈ സംരംഭത്തിലെ ആദ്യ ചിത്രം.

ജനമൈത്രി റിലീസിന് ഒരുങ്ങവേ ചിത്രത്തിനും ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്പിരിമെന്റിനും ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് മോഹന്‍ലാലിന്റെ ആശംസ. ഒപ്പം ചിത്രത്തിന്റെ ട്രെയലറും മോഹന്‍ലാല്‍ പങ്കുവെച്ചു. മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത ഒരു കഥാപരിസരമാണ് ചിത്രത്തിന്റേത്. ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ മറ്റ് അശ്ലീലധ്വനികളോ ഒന്നുമില്ലാതെ എല്ലാവിഭാഗം ആളുകള്‍ക്കും ഒന്നിച്ചിരുന്ന് രണ്ട് മണിക്കൂര്‍ ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമാണ് ജനമൈത്രിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ തരുന്ന ഉറപ്പ്.

സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, സാബുമോന്‍, വിജയ് ബാബു തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ അനീഷ് ഗോപാല്‍, ഉണ്ണി രാജന്‍ പി ദേവ്, സിദ്ധാര്‍തഥ ശിവ, സൂരജ്, പ്രശാന്ത് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് ജോണ്‍, ജെയിംസ് സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണുനാരായണന്‍ നമ്പൂതിരി. ഷാന്‍ റഹമാന്റേതാണ് സംഗീതം. ചിത്രം ഈ മാസം 19- ന് തിയേറ്ററുകളിലെത്തും.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?