നാര്‍കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്.., എന്നാ പിന്നെ വെല്‍കം ടു എല്‍സിയു; ചര്‍ച്ചയാക്കി ആരാധകര്‍!

‘ലിയോ’ തിയേറ്ററില്‍ ആവേശപ്പൂരം തീര്‍ക്കുമ്പോള്‍ എല്‍സിയുവിലെ അടുത്ത ചിത്രമേതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധാകര്‍. കാര്‍ത്തിയെ നായകനാക്കി ഒരുക്കിയ ‘കൈതി’യും ‘വിക്ര’വും എത്തിയതോടെയാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് ചര്‍ച്ചയാകാന്‍ ആരംഭിച്ചത്.

ഇതിനിടെ മോഹന്‍ലാലിന്റെയും കമല്‍ഹാസന്റെയും ഒരു ഫോട്ടോയാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. കേരളീയം 2023ന്റെ ഭാഗമായി കഴിഞ്ഞ ദിവസം കമല്‍ ഹാസന്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ശോഭനയും ഇദ്ദേഹത്തോടൊപ്പം പരിപാടിയില്‍ പങ്കെടുത്തു.

ഇതിന്റെ ഫോട്ടോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതിലൊരു ഫോട്ടോയാണ് എല്‍സിയുവിലേക്ക് മലയാളികളെ കൊണ്ടു പോയിരിക്കുന്നത്. കമല്‍ ഹാസന് ഹസ്തദാനം നല്‍കുന്ന മോഹന്‍ലാല്‍ ആണ് ഫോട്ടോയില്‍. ഇവരുടെ മധ്യത്തിലായി സി (C) യു (U) എന്ന ഇംഗ്ലീഷ് അക്ഷരങ്ങള്‍ കാണാം.

ഇതിനെ ലാലേട്ടന്റെ ‘എല്ലു’മായി (L) കൂട്ടിയോജിപ്പിച്ച് ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വരുന്നത്. ”മോഹന്‍ലാല്‍ – നാര്‍കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്, കമല്‍ഹാസന്‍ – ലഹരിവിമുക്ത സമൂഹത്തിലേക്ക് സ്വാഗതം” എന്ന ഡയലോഗും ഫോട്ടോയ്ക്ക് ഒപ്പം ആരാധകര്‍ കുറിക്കുന്നുണ്ട്.

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. ലോകേഷ് കനകരാജ് ആണ് എന്തും സംഭവിക്കാം എന്നാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. എല്‍സിയുവില്‍ ഇനി വരാനിരിക്കുന്ന സിനിമകളില്‍ പുതിയ താരങ്ങള്‍ ഉണ്ടാകുമെന്ന് ലോകേഷ് പറഞ്ഞിരുന്നു. അതില്‍ മോഹന്‍ലാലും എത്തിയേക്കാം എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Latest Stories

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍