Connect with us

FILM NEWS

മോഹന്‍ലാലിനെ ഒഴിവാക്കി പകരം മാധവന്‍

, 7:23 pm

മോഹന്‍ലാലിനെ നായകനാക്കി നവാഗതനായ ആനന്ദ് മഹാദേവന്‍, ഐ എസ് ആര്‍ ഓ ചാരക്കേസില്‍ പ്രതിയാക്കപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം സിനിമയാക്കാന്‍ പദ്ധതി ഇട്ടിരുന്നതാണ്. മോഹന്‍ലാലിനും വളരെയധികം താല്‍പര്യം ഉണ്ടായിരുന്ന ഈ സിനിമ പിന്നീട് എന്ത് കൊണ്ടോ മുന്നോട്ട് പോയില്ല.

ഇപ്പോള്‍ ലഭിക്കുന്ന ഏറ്റവും പുതിയ വാര്‍ത്ത, നമ്പി നാരായണനായി തമിഴകത്തിന്റെ മാധവന്‍ എത്തുന്നു എന്നാണ്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ 25 വയസ് മുതല്‍ 75 വയസ് വരെയുള്ള നമ്പി നാരായണന്റെ ജീവിതമാണ് ദൃശ്യവത്കരിക്കുന്നത്. ഈ സിനിമയില്‍ അഭിനയിച്ചു തുടങ്ങുന്നതിനു മുന്നോടിയായി നമ്പി നാരായണനെ നേരിട്ട് കാണാന്‍ മാധവന്‍ തിരുവനന്തപുരത്തേക്ക് എത്തുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മാധവന്‍ അഭിനയിച്ച് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ‘വിക്രം വേദാ’ തമിഴ്നാട്ടില്‍ എന്ന പോലെ കേരളത്തിലും മികച്ച വിജയം സ്വന്തമാക്കിയിരുന്നു.

Don’t Miss

NATIONAL1 min ago

ഇന്ത്യയിൽ പ്രതിവർഷം 1.56 കോടി പേർ ഗർഭച്ഛിദ്രം നടത്തുന്നതായി റിപ്പോർട്ട്

കേന്ദ്രസർക്കാരിന്റെ കണക്കുകൾ പ്രകാരം പതിനഞ്ച് വർഷമായി പ്രതിവർഷം ഏഴ് ലക്ഷം ഗർഭച്ഛിദ്രങ്ങളാണ് നടക്കുന്നത്. ദ ലാൻസെറ്റ് ഗ്ലോബൽ ഹെൽത്ത് എന്ന മെഡിക്കൽ ജേണൽ കഴിഞ്ഞ ദിവസം പുറത്ത്...

NATIONAL23 mins ago

‘അമ്മയവധി’ പദ്ധതിക്ക് തുടക്കമിട്ട് ത്രിപുര സർക്കാർ; കുട്ടിക്ക് 18 വരെ അവധിയെടുക്കാന്‍ അവസരം

സംസ്ഥാന  സര്‍ക്കാര്‍ ജീവനക്കാരിയായ അമ്മയ്ക്ക് കുട്ടികളെ പരിപാലിക്കുന്നതിന് രണ്ടു വർഷം വരെ തുടര്‍ച്ചയായ അവധിയെടുക്കാന്‍ അനുമതി നല്‍കി ത്രിപുരസര്‍ക്കാര്‍ മാതൃശിശു സൗഹൃദ സര്‍ക്കാരാകുന്നു. 730 ദിവസത്തെ നീണ്ട...

SPOTLIGHT31 mins ago

വിധിയിൽ സന്തോഷിക്കാം; പക്ഷെ അമീറുലിനെ തൂക്കിലേറ്റരുത്

രാജേശ്വരിയും പൊതുസമൂഹവും മാധ്യമങ്ങളും ആഗ്രഹിച്ച ശിക്ഷ അമീറുൽ ഇസ്‌ലാമിനു ലഭിച്ചു. ന്യായാധിപന് മാറിച്ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. സമൂഹവും വ്യവസ്ഥിതിയും ആഗ്രഹിക്കുന്നത് ശരിയാകണമെന്നില്ല. അതുകൊണ്ട് ജിഷ വധക്കേസിൽ എറണാകുളം പ്രിന്‍സിപ്പൽ...

NATIONAL52 mins ago

ഫറാഗോ ഡിസ്‌ട്രോഷന്‍സിന് ശേഷം ശശി തരൂരിന്റെ പുതിയ ട്വീറ്റ്; സ്‌കൂള്‍ ഫീസ് തിരിച്ചു തരണമെന്ന് ട്വിറ്ററൈറ്റികള്‍

റിപ്പബ്ലിക്ക് ചാനലിനും അര്‍ണാബിനുമെതിരെയുള്ള ശശി തരൂര്‍ എംപി ഇട്ട ട്വീറ്റിലുള്ള ഇംഗ്ലീഷ് കണ്ട് സോഷ്യല്‍ മീഡിയയും എന്തിന് ഓക്‌സ്‌ഫോഡ് ഡിക്ഷനറി വരെ ഞെട്ടിയതിന് ശേഷം ഇതാ ഡിക്ഷ്‌നറി...

FOOTBALL57 mins ago

വിശ്വരൂപം കാട്ടി ബെന്‍ സ്റ്റോക്‌സും; സിക്‌സുകള്‍ ചറപറ

ബാറില്‍ തല്ലുണ്ടാക്കി ഇംഗ്ലീഷ് ക്രിക്കറ്റ് ടീമില്‍ നിന്നും പുറത്തായ ബെന്‍ സ്റ്റോക്‌സ് തകര്‍പ്പന്‍ വെടിക്കെട്ടുമായി വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയിലേക്ക്. ന്യൂസിലന്‍ഡില്‍ നടക്കുന്ന മക്‌ഡൊണാള്‍ഡ്‌സ് സൂപ്പര്‍ സ്മാഷ്...

NATIONAL60 mins ago

ആരോഗ്യ മന്ത്രിക്ക് ഒരു രൂപ പാട്ടത്തിന് സർക്കാർ ആശുപത്രി; ഗുജറാത്തിൽ വിവാദമായി ആശുപത്രി കൈമാറ്റം

തെരഞ്ഞെടുപ്പ് ബഹളത്തിനിടെ സര്‍ക്കാര്‍ ആശുപത്രി ഒരു രൂപ പാട്ടത്തിന് സ്വകാര്യ മെഡിക്കല്‍ കോളേജിന് നല്‍കി ഗുജറാത്ത് സര്‍ക്കാര്‍. ആരോഗ്യമന്ത്രി ശങ്കര്‍ ചൗധരിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിക്കാണ് 33...

NATIONAL1 hour ago

ഓഫ് സീസണില്‍ നിരക്ക് കുറച്ച് ഇന്ത്യൻ റയിൽവേ; ട്രെയിനുകൾ ഇനി യാത്ര ഫ്രണ്ട്‌ലി

ഓഫ് സീസണ്‍ കാലത്ത് രാജധാനിയെയും, ശതാബ്ദിയെയും , തുരന്തോയെയും ഇനി കൈപൊള്ളാതെ ആശ്രയിക്കാം. ഓഫ് സീസണിലും, റിസര്‍വേഷന്‍ കുറവുള്ള സമയത്തും ശതാബ്ദി, രാജധാനി, തുരന്തോ എക്‌സ്പ്രസ്സുകളില്‍ പകുതി...

NATIONAL2 hours ago

പ്രണയ വിവാഹത്തിന്റെ പേരില്‍ അധ്യാപക ദമ്പതികളെ വിവാഹ ദിവസം പിരിച്ച് വിട്ടു, കുട്ടികളെ ബാധിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍

പ്രണയിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് അധ്യാപക ദമ്പതികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. അധ്യാപകരുടെ പ്രണയം സ്‌കൂളിലെ കുട്ടികള്‍ അനുകരിച്ചക്കുമെന്ന വിചിത്ര വാദം നിരത്തിയാണ് പിരിച്ച് വിട്ടത്. കുങ്കുമ കൃഷിക്ക്...

FOOTBALL2 hours ago

റോണോയ്ക്ക് മറുപടിയുമായി ബാഴ്‌സ ക്യാമ്പ്

കാല്‍പ്പന്തുകളിയിലെ ഒറ്റയാന്‍ സാക്ഷാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ അഞ്ചാമത്തെ ബാലണ്‍ ദി ഓര്‍ പുരസ്‌കാരം നേടിയത് മുതല്‍ ഫുടബോള്‍ ലോകത്ത് ചൂടേറിയ ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. മികച്ച ഫുട്ബോളര്‍...

KERALA2 hours ago

ഓഖിയുടെ കലിയടങ്ങിയപ്പോൾ തീരത്തു ചാകര, ചാള വില 40 രൂപ, അയലയുടെ വിലയും താഴ്ന്നു

ഓഖി ചുഴലിക്കാറ്റിന്റെ കലിയടങ്ങിയപ്പോൾ കേരളത്തിന്റെ കടലോരത്തു, പ്രത്യേകിച്ച് മധ്യകേരളത്തിൽ മൽസ്യ ചാകര. വൻതോതിൽ അയലയും ചാളയുമായാണ് വള്ളങ്ങളും ബോട്ടുകളും തീരമണയുന്നത്. അതുകൊണ്ട് കഴിഞ്ഞ രണ്ടാഴ്ചയായി താങ്ങാനാകാത്ത വിധത്തിൽ...

Advertisement