വേദന മുഖത്തു വരാതെ, ആറാട്ടില്‍ സീന്‍ കറക്ടാക്കുന്ന മോഹന്‍ലാലിന്റെ ബ്രില്യന്‍സ്; വീഡിയോ

മോഹന്‍ലാല്‍ ചിത്രം ആറാട്ട് ഒടിടി പ്ലാറ്റ്ഫോമില്‍ എത്തിയതോടെ സിനിമയെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ നിറയുകയാണ്. പ്രശംസിച്ചും വിമര്‍ശിച്ചുമുള്ള അഭിപ്രായങ്ങളും ധാരാളം വരുന്നുണ്ട്. ഇത്തരം പോസ്റ്റുകളുടെ കൂട്ടത്തില്‍ ഒരു സീനിലെ മോഹന്‍ലാലിന്റെ പ്രകടനത്തെ സൂക്ഷ്മമായി കണ്ടെത്തി സൈബര്‍ ഇടങ്ങളില്‍ പങ്കിടുകയാണ് ആരാധകര്‍.

സിദ്ദീഖും മോഹന്‍ലാലും തമ്മിലുള്ള സീനില്‍ അദ്ദേഹത്തിന്റെ കയ്യില്‍ കിടക്കുന്ന വള ജീപ്പിന്റെ ബോണറ്റില്‍ ഇടിക്കുന്നതിനിടെ പൊട്ടിപ്പോകുന്നു. ലാലിന്റെ കൈ നന്നായി വേദനിക്കുകയും ചെയ്യുന്നു. എന്നാല്‍ ടേക്ക് തടസ്സപ്പെടുത്താതെ ഊരിപ്പോയ വള സ്വാഭാവികമായി കയ്യിലാക്കി ഡയലോഗ് പറഞ്ഞ് ആ സീന്‍ അദ്ദേഹം പൂര്‍ത്തിയാക്കി. കൃത്യമായി നിരീക്ഷിച്ചാല്‍ മാത്രമേ അത്തരമാെരു സംഭവം ശ്രദ്ധയില്‍ പോലും പെടൂ എന്നതാണ് പ്രത്യേകത.

ഫെബ്രുവരി 18നാണ് ആറാട്ട് റിലീസ് ചെയ്തത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. ശ്രദ്ധ ശ്രീനാഥ് ആണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. കെജിഎഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം