ക്രിസ്മസിന് തിയേറ്ററില്‍ പോരാട്ടം, ഷാരൂഖിനോടും പ്രഭാസിനോടും ഏറ്റുമുട്ടാന്‍ മോഹന്‍ലാല്‍?

ക്രിസ്മസിന് ബോളിവുഡ്, ടോളിവുഡ് ചിത്രങ്ങളോട് ഏറ്റുമുട്ടാന്‍ മോഹന്‍ലാല്‍ ചിത്രവും. ഷാരൂഖ് ഖാന്‍ ചിത്രം ‘ഡങ്കി’യും പ്രഭാസ് ചിത്രം ‘സലാറും’ ഡിസംബറില്‍ തിയേറ്ററുകളില്‍ എത്തുമ്പോള്‍, മോഹന്‍ലാല്‍-ജീത്തു കോമ്പോയില്‍ എത്തുന്ന ‘നേര്’ എന്ന ചിത്രവും ഇതിനൊപ്പം എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡിസംബര്‍ 22ന് ആണ് ഡങ്കി, സലാര്‍ എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്യാനൊരുങ്ങുന്നത്. പഠാന്‍, ജവാന്‍ എന്നീ ചിത്രങ്ങളുടെ വന്‍ വിജയത്തിന് പിന്നാലെയാണ് ഷാരൂഖിന്റെ ഡങ്കി വരുന്നത്. സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയുടെ പുതിയ ചിത്രം എന്ന പ്രത്യേകതയും ഡങ്കിക്ക് ഉണ്ട്.

തപ്‌സി പന്നുവാണ് ഡങ്കിയില്‍ നായികയായി എത്തുന്നത്. ദിയാ മിര്‍സ, ബൊമന്‍ ഇറാനി, ധര്‍മേന്ദ്ര, സതിഷ് ഷാ, സതിഷ് ഷാ, പരിക്ഷിത് സാഹ്‌നി, വിക്കി കൗശല്‍ എന്നിവര്‍ക്കൊപ്പം വിക്കി കൗശല്‍ അതിഥി വേഷത്തിലും ഡങ്കിയിലുണ്ട്. നേരത്തെ റിലീസ് തീരുമാനിച്ചിരുന്ന സലാറും ഡിസംബര്‍ 22ന് ആണ് തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നത്.

കെജിഎഫ് എന്ന വമ്പന്‍ ഹിറ്റ് ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്നു എന്നതും പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തുന്നതും സലാറിന്റെ പ്രത്യേകതയാണ്. ക്രിസ്മസിന് ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ താരങ്ങള്‍ പോരാട്ടത്തിന് എത്തുമ്പോള്‍ മോഹന്‍ലാലും ഒപ്പമെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡിസംബര്‍ 21ന് ആണ് ചിത്രം റിലീസിനൊരുങ്ങുന്നത് എന്ന റിപ്പോര്‍ട്ടുകളാണ് ട്രേഡ് അനലിസ്റ്റുകള്‍ പങ്കുവയ്ക്കുന്നത്. ‘ദൃശ്യം 2’വില്‍ വക്കീല്‍ ആയി എത്തിയ ശാന്തി മായാദേവി, പ്രിയാമണി എന്നിവരാണ് ചിത്രത്തില്‍ നായികമാര്‍.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം