ആദിക്ക് ഗംഭീര സ്വീകരണം നല്‍കിയതിന് പ്രേക്ഷകരോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

മകന്റെ ചിത്രമായ ആദിക്ക് തിയെറ്റുകളില്‍ ലഭിക്കുന്ന പ്രതികരണത്തിന് പ്രേക്ഷകര്‍ക്ക് നന്ദിയറിയിച്ച് മോഹന്‍ലാല്‍. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയില്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലാണ് നായകനാകുന്നത്. മകന്റെ സിനിമയെ സന്തോഷത്തോടെ സ്വീകരിച്ച മലയാള സിനിമ പ്രേക്ഷകര്‍ക്ക് താന്‍ നന്ദി പറയുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

സംഗീത സംവിധായകനാകാന്‍ ആഗ്രഹിക്കുന്ന ആദിത്യ മോഹന്‍ എന്ന കഥാപാത്രത്തെയാണ് പ്രണവ് ചെയ്യുന്നത്. പ്രണവിനെ പുകഴ്ത്തി നിരവധിയാളുകളാണ് സോഷ്യല്‍ മീഡിയിയലും മറ്റും രംഗത്തെത്തിയിരിക്കുന്നത്.

അച്ഛന്‍ എന്ന നിലയില്‍ അഭിനേതാവായി മകന്‍ ഉയര്‍ന്നുവരുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് പ്രതീക്ഷിക്കാത്തത് സംഭവിക്കുമ്പോഴാണല്ലോ കൂടുതല്‍ സന്തോഷമുണ്ടാവുകയെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. റിപ്പോര്‍ട്ടര്‍ ചാനലിലെ ന്യൂസ് നൈറ്റ് പ്രോഗ്രാമില്‍ സംസാരിക്കുകായായിരുന്നു മോഹന്‍ലാല്‍.