രണ്ട് ദിവസം കഴിയാതെ ഒന്നും പറയാന്‍ പറ്റില്ല; മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ തുടരുന്നു

നടി മോളി കണ്ണമാലി ഗുരുവസ്ഥയില്‍ തന്നെ തുടരുന്നു. ബിഗ് ബോസ് താരവും സാമൂഹ്യ പ്രവര്‍ത്തകയുമായ ദിയ സനയാണ് മോളി കണണമാലിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്. ആശുപത്രിയില്‍ നിന്നുള്ള ഫോട്ടോ പങ്കുവച്ചാണ് ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലെന്ന വിവരം ദിയ അറിയിച്ചിരിക്കുന്നത്.

”മോളി ചേച്ചിയുടെ രോഗവസ്ഥയുമായി ബന്ധപ്പെട്ട് മകന്‍ ജോളിയെ വിളിച്ചിരുന്നു. വെന്റിലേറ്ററില്‍ തന്നെയാണ്.. 2 ദിവസം കൂടി കഴിഞ്ഞാലേ എന്തെങ്കിലും പറയാന്‍ പറ്റുള്ളൂ എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. എല്ലാവരുടെയും സഹായവും പ്രാര്‍ത്ഥനയും ഉണ്ടാകണം” എന്ന് പറഞ്ഞ ദിയ ഗൂഗിള്‍ പേ നമ്പറും പങ്കുവച്ചിട്ടുണ്ട്.

ശ്വാസതടസത്തെ തുടര്‍ന്നാണ് മോളി കണ്ണമാലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസം മുമ്പ് കടുത്ത ശ്വാസതടസവും ദേഹാസ്വസ്ഥതയും നേരിട്ട നടി കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തി, ചികിത്സയ്ക്ക് ഇടയില്‍ ന്യൂമോണിയയും കടുത്തതോടെ ഗുരുതരാവസ്ഥയില്‍ ആവുകയായിരുന്നു.

നടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തന്നെയാണ് ആരോഗ്യസ്ഥിതി തുടരുന്നത്. നേരത്തെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു മോളി കണ്ണമാലി. രണ്ട് തവണ ഹൃദയാഘാതം ഉണ്ടായിട്ടുണ്ട്.

‘സ്ത്രീധനം’ എന്ന സീരിയലിലൂടെയാണ് മോളി അഭിനയ രംഗത്തേക്ക് എത്തുന്നത്. സീരിയലിലെ ‘ചാള മേരി’ എന്ന കഥാപാത്രത്തിലൂടെയാണ് നടി ശ്രദ്ധ നേടുന്നത്. ‘പുതിയ തീരങ്ങള്‍’ എന്ന സിനിമയിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്ക് എത്തിയത്. ‘ടുമോറോ’ എന്ന ഹോളിവുഡ് ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?