സെലിബ്രിറ്റികള്‍ക്ക് സൗജന്യമായി ലഹരിമരുന്ന്; സിനിമാതാരം ആശുപത്രിയില്‍!

കൊച്ചിയില്‍ സെലിബ്രിറ്റികളെ കേന്ദ്രീകരിച്ച് രാസലഹരി ഏജന്റുമാര്‍. ലഹരി കാര്‍ട്ടല്‍ എന്ന ഏജന്റുമാരാണ് രാസലഹരി പ്രചരിപ്പിക്കുന്നത്. ഇത്തരം ലഹരിക്ക് അടിമയായ മലയാളി ചലച്ചിത്ര പ്രവര്‍ത്തകന്‍ ആശുപത്രിയിലായി. അടുത്ത സുഹൃത്തുക്കള്‍ ചേര്‍ന്നാണ് മാസങ്ങള്‍ക്ക് മുമ്പ് താരത്തെ ആശുപത്രിയിലാക്കിയത്.

ഒടുവില്‍ റിലീസ് ചെയ്ത സിനിമയുടെ വിജയത്തിന് ശേഷമാണ് താരം ലഹരിക്ക് അടിമയായത്. പുതിയ സിനിമയുടെ ചര്‍ച്ചയ്ക്കു വേണ്ടി താമസ സ്ഥലത്തെത്തിയ സുഹൃത്തുക്കളാണ് അവശനിലയില്‍ കണ്ടെത്തിയ താരത്തെ ആശുപത്രിയിലാക്കിയത്. തലേന്ന് രാത്രി ലഹരി ഉപയോഗിച്ച് മതിഭ്രമമുണ്ടായ യുവാവ് വീടിന് സമീപത്തെ പറമ്പു മുഴുവന്‍ മണ്‍വെട്ടി ഉപയോഗിച്ചു കുഴിച്ചിരുന്നു.

ചികിത്സയോടു സഹകരിച്ചാല്‍ ഏതാനും മാസങ്ങള്‍ കൊണ്ടു യുവാവിനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നാണ് മാനസികാരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഗ്രാമിനു 4000 രൂപ മുതല്‍ 8000 രൂപ വരെയാണ് രാസലഹരികള്‍ക്ക് ഈടാക്കുന്നത്.

സെലിബ്രിറ്റികള്‍ ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബിലെ ലഹരി പോര്‍ട്ടലുകള്‍ വഴി കാര്‍ട്ടലുകള്‍ പ്രചരിപ്പിക്കാറുണ്ട്. ഇവര്‍ക്കു വേണ്ടി മാത്രം പ്രത്യേക സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുണ്ടാക്കി ഇവരുടെ ലഹരി അനുഭവങ്ങള്‍ അതില്‍ പങ്കുവയ്പ്പിക്കും.

ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതിന് കനത്ത പ്രതിഫലവും സൗജന്യമായി ലഹരി മരുന്നുമാണ് സെലിബ്രിറ്റികള്‍ക്ക് നല്‍കുക.

Latest Stories

സംഭവിച്ചത് ഗുരുതര വീഴ്ച, പിപി ദിവ്യയ്‌ക്കെതിരെ നടപടിയെടുത്ത് സിപിഎം; പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കും

കരഞ്ഞൊഴിഞ്ഞ് മൈതാനം, ഹൈദരാബാദിനോടും പൊട്ടി ബ്ലാസ്റ്റേഴ്‌സ്; അതിദയനീയം ഈ പ്രകടനം

തിരൂരില്‍ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാനില്ല; തിരോധാനത്തിന് പിന്നില്‍ മണ്ണ് മാഫിയയെന്ന് കുടുംബം

റേഷന്‍ മസ്റ്ററിംഗ് എങ്ങനെ വീട്ടിലിരുന്ന് പൂര്‍ത്തിയാക്കാം?

പാലക്കാട് പണമെത്തിയത് വിഡി സതീശന്റെ കാറില്‍; കെസി വേണുഗോപാലും പണം കൊണ്ടുവന്നെന്ന് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ്

മേപ്പാടിയിലെ പുഴുവരിച്ച ഭക്ഷ്യകിറ്റ് സംഭവത്തില്‍ റവന്യ വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി കെ രാജന്‍; 'നല്‍കിയ ഒരു കിറ്റിലും കേടുപാടില്ല, സെപ്തബറിലെ കിറ്റാണെങ്കില്‍ ആരാണ് ഇത്ര വൈകി വിതരണം ചെയ്തത്?

തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ എല്ലാ യുവാക്കള്‍ക്കും വിവാഹം; വ്യത്യസ്ത വാഗ്ദാനവുമായി എന്‍സിപി സ്ഥാനാര്‍ത്ഥി

കാളിന്ദിയെ വെളുപ്പിച്ച വിഷം!

എനിക്കെതിരെയും വധഭീഷണിയുണ്ട്, എങ്കിലും ഞാന്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല: വിക്രാന്ത് മാസി

'സിങ്കം തിരുമ്പി വന്തിട്ടേന്ന് സൊല്ല്'; ബിസിസിഐയുടെ മുഖത്തടിച്ച് ശ്രേയസ് അയ്യർ