മലയാള സിനികളില്‍ ലൈറ്റ്മാനായി പ്രവര്‍ത്തിച്ച പ്രസാദിന് ആദരാഞ്ജലികളുമായി സിനിമലോകം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വയറിങ് ജോലിക്ക് പോവുകയായിരുന്നു പ്രസാദ്. കണ്ണൂര്‍ ഏഴിമല നാവിക അക്കാദമിയിലായിരുന്നു അപകടം. പയ്യന്നൂര്‍ സ്വദേശിയായ പ്രസാദ് രജപുത്ര യൂണിറ്റിലെ ലൈറ്റ്മാനായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങി നിരവധി താരങ്ങളും സംവിധായകരും പ്രസാദിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചെത്തി.
നടി മാല പാര്‍വതി, സുബീഷ് സുധി എന്നിവരുടെ കുറിപ്പുകള്‍:
മാല പാര്‍വതി:
രജപുത്ര യൂണിറ്റില്‍ പ്രധാനിയായിരുന്നു പ്രസാദ്. പയ്യന്നൂര്‍, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ ഷൂട്ടിന് പോയപ്പോള്‍ സെറ്റില്‍ വന്നിരുന്നു എന്നെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. മകനും ഉണ്ടായിരുന്നു ഒപ്പം. ചെല്ലാം എന്ന് പറഞ്ഞിരുന്നതാണെങ്കിലും അന്ന് നടന്നില്ല. പിറ്റേന്ന് പ്രസാദ് മറ്റൊരു സിനിമയില്‍ ജോയിന്‍ ചെയ്യാന്‍ കൊച്ചിക്ക് പോയി. ഇനി ആ വീട്ടില്‍ പോയി പ്രസാദിനെ കാണാന്‍ കഴിയില്ല. സിനിമ ഇല്ലാത്ത കാലം, തരണം ചെയ്യാന്‍ മറ്റൊരു ജോലിക്ക് പോയതാ. ഒരു അപകടത്തില്‍ അദ്ദേഹം നമ്മെ വിട്ട് പോയി. പ്രസാദിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. മരണം വളരെ നേരത്തെ വന്ന് കൊണ്ട് പോയി.
https://www.facebook.com/Mammootty/posts/10158709229857774
സുബീഷ് സുധി:
സിനിമയില്‍ എത്തിയ സമയം തൊട്ട് പ്രസാദേട്ടനുമായി ആത്മബന്ധം ഉണ്ടായിരുന്നു. ഒരു പയ്യന്നൂര്‍കാരന്‍ എന്ന നിലയിലും വടക്കന്‍ കേരളത്തില്‍ നിന്നും സിനിമ സ്വപ്നം കണ്ടു വന്ന ഒരാളെന്ന നിലയിലും പ്രസാദേട്ടന്‍ എന്നെ സ്വന്തം സഹോദരതുല്യം സ്‌നേഹിച്ചു. സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്നതോ, അല്ലെങ്കില്‍ ജൂനിയര്‍ ആര്‍ടിസ്റ്റോ ആയ ഒരാള്‍ക്ക് ഒരു ഇരിപ്പിടം കിട്ടുന്നത് വളരെ കുറവാണ്, പക്ഷെ ഞാന്‍ നില്‍ക്കുന്നത് കണ്ടാല്‍ പ്രസാദേട്ടന്‍ യൂണിറ്റിലുള്ള ഏതെങ്കിലും ഇരിക്കാന്‍ പറ്റിയ സൗകര്യം എനിക്ക് ഉണ്ടാക്കിത്തരുമായിരുന്നു.
https://www.facebook.com/ActorMohanlal/posts/3196776180378056
അത്രത്തോളം ആത്മബന്ധം പുലര്‍ത്തിയിരുന്ന ഒരാളാണ് പ്രസാദേട്ടന്‍. ഷൂട്ടിങ് സമയത്ത് യൂണിറ്റില്‍ ഉള്ള അംഗങ്ങള്‍ അതിരാവിലെ ഷൂട്ടിംഗ് സ്ഥലത്ത് എത്തണം ,അധികനേരം ഷൂട്ടിങ് ഉണ്ടെങ്കില്‍ കുറച്ചുനേരം മാത്രമേ ഉറങ്ങാന്‍ പറ്റുകയുള്ളൂ. എന്നാല്‍പോലും സ്വന്തം ആരോഗ്യത്തിനു വേണ്ടി ഒരു മണിക്കൂര്‍ മാറ്റിവെക്കുന്ന പ്രസാദ് ഏട്ടനെ ഞാന്‍ കണ്ടിട്ടുണ്ട്. നിരന്തരം ഞങ്ങള്‍ ഫോണില്‍ ബന്ധപ്പെടാറുണ്ട് ലോക്ക്ഡൗണിന്റെ സമയത്തും ഞാന്‍ പ്രസാദ് ഏട്ടനെ വിളിച്ച് സംസാരിച്ചപ്പോള്‍ ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞ് വന്നതേയുള്ളൂ എന്നൊക്കെ സംസാരിച്ചത് ആയിരുന്നു.
https://www.facebook.com/subishkannur/posts/2259498217530335
അവസാനമായി പ്രസാദേട്ടന്‍ വിളിച്ചത് മൃദുല്‍ സംവിധാനം ചെയ്ത മ്യൂസിക് ആല്‍ബത്തിന്റെ പോസ്റ്റര്‍ കണ്ട് അത് സിനിമ ആണോ എന്ന് അന്വേഷിക്കാന്‍ ആയിരുന്നു. ഏതൊരു മലയാളിയുടേയും ഇപ്പോഴുള്ള അതെ മാനസികാവസ്ഥ തന്നെയായിരുന്നു പ്രസാദ് ഏട്ടന്റെയും ലോക് ഡൗണ്‍ കാരണം സിനിമ ഒന്നുമില്ല. കൊറോണ ഒക്കെ പോയി ഷൂട്ടിംഗ് ഒക്കെ തിരിച്ചു വരും എന്നുള്ള വിശ്വാസത്തോടുകൂടി അതിജീവിക്കാന്‍ വേണ്ടി വയറിങ്ങിന്റെ പണിക്ക് പോയതാണ് പ്രസാദേട്ടന്‍. ഇന്ന് ഷോക്കേറ്റ് പ്രസാദേട്ടന്‍ നമ്മെ വിട്ടുപോയി.
ആദരാഞ്ജലികള്‍ പ്രസാദേട്ടാ. നിങ്ങള്‍ തന്ന ഇരിപ്പിടം എപ്പോഴും എന്റെ മനസ്സില്‍ ഉണ്ടാകും. അത്രയേ പറയാനുള്ളൂ.
https://www.facebook.com/PrithvirajSukumaran/posts/3176479145740461
രതീഷ് യു.കെ.(ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍-സംവിധായകന്‍):
കണ്ണിനകത്തേക്കു ഒരു മരണത്തെയും പോകാന്‍ വിട്ടിട്ടില്ല . ഇന്നലെവരെ ..കണ്ണീര്‍ തടുക്കും. പുറത്തേക്കൊഴുക്കും. നീ പോയത് കണ്ണറിയാതെ ചങ്കു തുളച്ച്.
പ്രജേഷ് സെന്‍:
Read more
വളരെ പ്രിയപ്പെട്ടൊരാള്‍…വെള്ളത്തില്‍ ഒപ്പം നിന്നയാള്‍…രജപുത്ര യൂണിറ്റിന്റെ ലൈറ്റ്മാന്‍ പയ്യന്നൂര്‍ സ്വദേശി പ്രസാദേട്ടന്‍ പോയി.