ഏതൊരു മലയാളിയുടേയും ഇപ്പോഴുള്ള അതെ മാനസികാവസ്ഥ തന്നെയായിരുന്നു പ്രസാദ് ഏട്ടന്റെയും; ആദരാഞ്ജലികളുമായി സിനിമാലോകം

മലയാള സിനികളില്‍ ലൈറ്റ്മാനായി പ്രവര്‍ത്തിച്ച പ്രസാദിന് ആദരാഞ്ജലികളുമായി സിനിമലോകം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വയറിങ് ജോലിക്ക് പോവുകയായിരുന്നു പ്രസാദ്. കണ്ണൂര്‍ ഏഴിമല നാവിക അക്കാദമിയിലായിരുന്നു അപകടം. പയ്യന്നൂര്‍ സ്വദേശിയായ പ്രസാദ് രജപുത്ര യൂണിറ്റിലെ ലൈറ്റ്മാനായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങി നിരവധി താരങ്ങളും സംവിധായകരും പ്രസാദിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചെത്തി.

നടി മാല പാര്‍വതി, സുബീഷ് സുധി എന്നിവരുടെ കുറിപ്പുകള്‍:

മാല പാര്‍വതി:

രജപുത്ര യൂണിറ്റില്‍ പ്രധാനിയായിരുന്നു പ്രസാദ്. പയ്യന്നൂര്‍, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ ഷൂട്ടിന് പോയപ്പോള്‍ സെറ്റില്‍ വന്നിരുന്നു എന്നെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. മകനും ഉണ്ടായിരുന്നു ഒപ്പം. ചെല്ലാം എന്ന് പറഞ്ഞിരുന്നതാണെങ്കിലും അന്ന് നടന്നില്ല. പിറ്റേന്ന് പ്രസാദ് മറ്റൊരു സിനിമയില്‍ ജോയിന്‍ ചെയ്യാന്‍ കൊച്ചിക്ക് പോയി. ഇനി ആ വീട്ടില്‍ പോയി പ്രസാദിനെ കാണാന്‍ കഴിയില്ല. സിനിമ ഇല്ലാത്ത കാലം, തരണം ചെയ്യാന്‍ മറ്റൊരു ജോലിക്ക് പോയതാ. ഒരു അപകടത്തില്‍ അദ്ദേഹം നമ്മെ വിട്ട് പോയി. പ്രസാദിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. മരണം വളരെ നേരത്തെ വന്ന് കൊണ്ട് പോയി.

https://www.facebook.com/Mammootty/posts/10158709229857774

സുബീഷ് സുധി:

സിനിമയില്‍ എത്തിയ സമയം തൊട്ട് പ്രസാദേട്ടനുമായി ആത്മബന്ധം ഉണ്ടായിരുന്നു. ഒരു പയ്യന്നൂര്‍കാരന്‍ എന്ന നിലയിലും വടക്കന്‍ കേരളത്തില്‍ നിന്നും സിനിമ സ്വപ്നം കണ്ടു വന്ന ഒരാളെന്ന നിലയിലും പ്രസാദേട്ടന്‍ എന്നെ സ്വന്തം സഹോദരതുല്യം സ്‌നേഹിച്ചു. സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്നതോ, അല്ലെങ്കില്‍ ജൂനിയര്‍ ആര്‍ടിസ്റ്റോ ആയ ഒരാള്‍ക്ക് ഒരു ഇരിപ്പിടം കിട്ടുന്നത് വളരെ കുറവാണ്, പക്ഷെ ഞാന്‍ നില്‍ക്കുന്നത് കണ്ടാല്‍ പ്രസാദേട്ടന്‍ യൂണിറ്റിലുള്ള ഏതെങ്കിലും ഇരിക്കാന്‍ പറ്റിയ സൗകര്യം എനിക്ക് ഉണ്ടാക്കിത്തരുമായിരുന്നു.

https://www.facebook.com/ActorMohanlal/posts/3196776180378056

അത്രത്തോളം ആത്മബന്ധം പുലര്‍ത്തിയിരുന്ന ഒരാളാണ് പ്രസാദേട്ടന്‍. ഷൂട്ടിങ് സമയത്ത് യൂണിറ്റില്‍ ഉള്ള അംഗങ്ങള്‍ അതിരാവിലെ ഷൂട്ടിംഗ് സ്ഥലത്ത് എത്തണം ,അധികനേരം ഷൂട്ടിങ് ഉണ്ടെങ്കില്‍ കുറച്ചുനേരം മാത്രമേ ഉറങ്ങാന്‍ പറ്റുകയുള്ളൂ. എന്നാല്‍പോലും സ്വന്തം ആരോഗ്യത്തിനു വേണ്ടി ഒരു മണിക്കൂര്‍ മാറ്റിവെക്കുന്ന പ്രസാദ് ഏട്ടനെ ഞാന്‍ കണ്ടിട്ടുണ്ട്. നിരന്തരം ഞങ്ങള്‍ ഫോണില്‍ ബന്ധപ്പെടാറുണ്ട് ലോക്ക്ഡൗണിന്റെ സമയത്തും ഞാന്‍ പ്രസാദ് ഏട്ടനെ വിളിച്ച് സംസാരിച്ചപ്പോള്‍ ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞ് വന്നതേയുള്ളൂ എന്നൊക്കെ സംസാരിച്ചത് ആയിരുന്നു.

https://www.facebook.com/subishkannur/posts/2259498217530335

അവസാനമായി പ്രസാദേട്ടന്‍ വിളിച്ചത് മൃദുല്‍ സംവിധാനം ചെയ്ത മ്യൂസിക് ആല്‍ബത്തിന്റെ പോസ്റ്റര്‍ കണ്ട് അത് സിനിമ ആണോ എന്ന് അന്വേഷിക്കാന്‍ ആയിരുന്നു. ഏതൊരു മലയാളിയുടേയും ഇപ്പോഴുള്ള അതെ മാനസികാവസ്ഥ തന്നെയായിരുന്നു പ്രസാദ് ഏട്ടന്റെയും ലോക് ഡൗണ്‍ കാരണം സിനിമ ഒന്നുമില്ല. കൊറോണ ഒക്കെ പോയി ഷൂട്ടിംഗ് ഒക്കെ തിരിച്ചു വരും എന്നുള്ള വിശ്വാസത്തോടുകൂടി അതിജീവിക്കാന്‍ വേണ്ടി വയറിങ്ങിന്റെ പണിക്ക് പോയതാണ് പ്രസാദേട്ടന്‍. ഇന്ന് ഷോക്കേറ്റ് പ്രസാദേട്ടന്‍ നമ്മെ വിട്ടുപോയി.

ആദരാഞ്ജലികള്‍ പ്രസാദേട്ടാ. നിങ്ങള്‍ തന്ന ഇരിപ്പിടം എപ്പോഴും എന്റെ മനസ്സില്‍ ഉണ്ടാകും. അത്രയേ പറയാനുള്ളൂ.

https://www.facebook.com/PrithvirajSukumaran/posts/3176479145740461

രതീഷ് യു.കെ.(ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍-സംവിധായകന്‍):

കണ്ണിനകത്തേക്കു ഒരു മരണത്തെയും പോകാന്‍ വിട്ടിട്ടില്ല . ഇന്നലെവരെ ..കണ്ണീര്‍ തടുക്കും. പുറത്തേക്കൊഴുക്കും. നീ പോയത് കണ്ണറിയാതെ ചങ്കു തുളച്ച്.

പ്രജേഷ് സെന്‍:

വളരെ പ്രിയപ്പെട്ടൊരാള്‍…വെള്ളത്തില്‍ ഒപ്പം നിന്നയാള്‍…രജപുത്ര യൂണിറ്റിന്റെ ലൈറ്റ്മാന്‍ പയ്യന്നൂര്‍ സ്വദേശി പ്രസാദേട്ടന്‍ പോയി.

Latest Stories

IPL 2025: ആ നാണംകെട്ട റെക്കോഡ് ഞാൻ ഇങ്ങോട്ട് എടുക്കുവാ പന്ത് അണ്ണാ, എടാ താക്കൂറേ ഇത്രയും റൺ ഇല്ലെങ്കിൽ നിന്നെ....; നീളം കൂടിയ ഓവറിന് പിന്നാലെ കലിപ്പായി ലക്നൗ നായകൻ

CSK UPDATES: ഒന്നോ രണ്ടോ ചെണ്ടകൾ ആണെങ്കിൽ പോട്ടെ എന്ന് വെക്കാം, ഇത് ഒരു ടീം മുഴുവൻ നാസിക്ക് ഡോളുകൾ; ചെന്നൈക്ക് ശാപമായി ബോളർമാർ, കണക്കുകൾ അതിദയനീയം

പത്തനാപുരത്ത് ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ലക്കുകെട്ട് ഔദ്യോഗിക വാഹനത്തില്‍; മദ്യക്കുപ്പികളുമായി കടന്നുകളഞ്ഞ എസ്‌ഐയ്ക്കും സിപിഒയ്ക്കും സസ്‌പെന്‍ഷന്‍

PBKS VS CSK: സെഞ്ച്വറിനേട്ടത്തിന് പിന്നാലെ പ്രിയാന്‍ഷ് ആര്യയെ തേടി മറ്റൊരു റെക്കോഡ്, കോഹ്ലിക്കൊപ്പം ഈ ലിസ്റ്റില്‍ ഇടംപിടിച്ച് യുവതാരം, പൊളിച്ചല്ലോ മോനെയെന്ന് ആരാധകര്‍

ബന്ദികളെ തിരികെ കൊണ്ടുവരണം, ഷിൻ ബെറ്റ് മേധാവിയെ പുറത്താക്കിയതിൽ അതൃപ്തി; ഇസ്രായേലിൽ നെതന്യാഹുവിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു

IPL 2025 : ചെന്നൈയെ അടിച്ചു പഞ്ചറാക്കിയ ചെക്കൻ നിസാരകാരനല്ല, ഡൽഹി പ്രീമിയർ ലീഗ് മുതൽ ഗംഭീറിന്റെ ലിസ്റ്റിൽ എത്തിയത് വരെ; ഒറ്റക്ക് വഴി വെട്ടിവന്നവനാടാ ഈ പ്രിയാൻഷ് ആര്യ

കരുവന്നൂര്‍ കേസില്‍ സിപിഎമ്മിന് ഇടപാടുകളില്ലെന്ന് ഇഡിയ്ക്ക് ബോധ്യപ്പെട്ടു; വിളിപ്പിച്ചാല്‍ ഇനിയും ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്ന് കെ രാധാകൃഷ്ണന്‍

ഗർഭകാലത്തെ പ്രമേഹം കുട്ടികളിൽ ഓട്ടിസം പോലുള്ള നാഡീ വികസന വൈകല്യങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം

CSK VS PBKS: 39 ബോളില്‍ സെഞ്ച്വറി, ഒമ്പത് സിക്‌സും ഏഴുഫോറും, ഞെട്ടിച്ച് പഞ്ചാബിന്റെ യുവ ഓപ്പണര്‍, ഒറ്റകളികൊണ്ട് സൂപ്പര്‍സ്റ്റാറായി പ്രിയാന്‍ഷ് ആര്യ

IPL 2025: ആദ്യ 5 സ്ഥാനക്കാർ ഒരു ട്രോഫി, അവസാന 5 സ്ഥാനക്കാർ 16 ട്രോഫി; ഇത് പോലെ ഒരു സീസൺ മുമ്പ് കാണാത്തത്; മെയിൻ ടീമുകൾ എല്ലാം കോമഡി