അവസ്ഥയറിഞ്ഞ് സഹായിക്കാനെത്തിയത് മമ്മൂട്ടി മാത്രം, ഞാന്‍ ആരെയും വഞ്ചിച്ചിട്ടില്ല; തുറന്നുപറഞ്ഞ് നടി മോളി കണ്ണമാലി

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അവശനിലയില്‍ കഴിയുന്ന മോളി കണ്ണമാലിയുടെ ചികിത്സ മമ്മൂട്ടി ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെ നടിക്ക് അസുഖമൊന്നുമില്ലെന്നും എല്ലാവരെയും പറ്റിക്കുകയാണെന്നുമുള്ള ആരോപണങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു. ഇപ്പോഴിതാ സത്യാവസ്ഥ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി മോളി കണ്ണമാലി. ഏഷ്യാവില്ലുമായുള്ള അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്.

” മാതാവാണെ സത്യം ഞാന്‍ ആരെയും വഞ്ചിച്ചിട്ടില്ല. ഇങ്ങനെ ഒക്കെ പ്രചരിപ്പിക്കുന്നത് ആരാണെന്ന് അറിയില്ല. അവര്‍ക്ക് എന്നോട് വല്ല വൈരാഗ്യമുണ്ടോ എന്നും അറിയില്ല. എനിക്ക് ആരോടും ഒന്നുമില്ല. എന്റെ ഈ അവസ്ഥയും കോലവും കണ്ട് പറയുമോ ഞാന്‍ നാട്ടുകാരെ പറ്റിക്കുകയാണെന്ന്. എന്നെ നേരിട്ട് വന്ന് കണ്ടിട്ട് നിങ്ങള്‍ പറ” മോളി കണ്ണമാലി പറയുന്നു.

“അമ്മ”യില്‍ മെമ്പര്‍ഷിപ്പില്ല. മെമ്പര്‍ഷിപ് എടുത്തിട്ടില്ല. അസുഖ ബാധിതയായ തനിക്ക് ഇതുവരെ ഒരു സംഘടനയും സഹായങ്ങളും നല്‍കിയിട്ടില്ല. താന്‍ ആരോടും ഒരു സഹായവും അഭ്യര്‍ത്ഥിച്ചിക്കാനും പോയിട്ടില്ല. അവസ്ഥയറിഞ്ഞ് മമ്മൂട്ടി മാത്രമാണ് സഹായവുമായി എത്തിയത്. അദ്ദേഹം തിരുവന്തപുരത്ത് പോയി ഓപ്പറേഷന്‍ ചെയ്യാം എന്ന് പറഞ്ഞ് വിളിച്ചിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ ചെയ്യാന്‍ പേടിയാണ്. ഇപ്പോള്‍ ചെയ്യുന്ന ചികിത്സ തന്നെ തുടരാം എന്ന് അറിയിക്കുകയായിരുന്നു. ആരോഗ്യവകുപ്പില്‍ നിന്ന് ആരോ വന്ന് രോഗകാര്യങ്ങള്‍ ഒക്കെ അന്വേഷിച്ച് പോയിരുന്നതായും മോളി കണ്ണമാലി പറയുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്