അപ്പാനി ശരത്തു ഭാര്യയും അഭിനയിക്കുന്ന 'മോണിക്ക'; പോസ്റ്റര്‍ വൈറല്‍

നടന്‍ അപ്പാനി ശരത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന വെബ്‌സീരീസ് “മോണിക്ക”യുടെ ടെറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. കുടുംബ ജീവിതത്തിലെ രസകരമായ സംഭവങ്ങളെ കോര്‍ത്തിണക്കി ഒരുക്കുന്ന മോണിക്കയില്‍ അപ്പാനി ശരത്തും ഭാര്യ രേഷ്മ ശരത്തുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍.

ചിരിയും ചിന്തയും കൂട്ടിയിണക്കി നിത്യ ജീവിതത്തിലെ കൊച്ചു കൊച്ചു മുഹൂര്‍ത്തങ്ങളിലൂടെയാണ് സീരിസിന്റെ കഥ സഞ്ചരിക്കുന്നത്. തമാശയാണ് മോണിക്കയുടെ പ്രമേയം. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് തന്നെയായിരുന്നു സീരിസിന്റെ ചിത്രീകരണം. സിനോജ് വര്‍ഗീസ്, മനു എസ്. പ്ലാവിള, കൃപേഷ് അയ്യപ്പന്‍കുട്ടി, ഷൈനാസ് കൊല്ലം എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

നിര്‍മ്മാണം വിഷ്ണു, മനു എസ് പ്ലാവിള തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. സിബി ജോസഫ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിസണ്‍ പാറമേല്‍ ജയപ്രകാശ്-എഡിറ്റിംഗ് & ഡി ഐ-ഫ്രാന്‍സിസ് ലൂയിസ്, സംഗീതം, പശ്ചാത്തല സംഗീതം-വിപിന്‍ ജോണ്‍സ്., ഗാനരചന-ശരത്ത് അപ്പാനി (മലയാളം), ദിവ്യ വിഷ്ണു (ഇംഗ്ലീഷ്), ടൈറ്റില്‍ സോങ്ങ്-അക്ഷയ്, ഗായിക-മായ അമ്പാടി.

ആര്‍ട്ട്-കൃപേഷ് അയ്യപ്പന്‍കുട്ടി, അസോസിയേറ്റ് ഡയറക്ടര്‍-ഇര്‍ഫാന്‍ മുഹമ്മദ്. വിപിന്‍ ജോണ്‍സ്, ക്യാമറ അസിസ്റ്റന്റ്-ജോമോന്‍ കെ പി, സിങ്ക് സൗണ്ട്-ശരത്ത് ആര്യനാട്, സ്റ്റില്‍സ്-തൃശ്ശൂര്‍ കനേഡിയന്‍, പ്രൊഡക്ഷന്‍ മാനേജര്‍-അഫ്‌സല്‍ അപ്പാനി, കോസ്റ്റ്യൂംസ്-അഫ്രീന്‍ കല്ലേന്‍, കോസ്റ്റ്യും അസിസ്റ്റന്റ്-സാബിര്‍ സുലൈമാന്‍ & ഹേമ പിള്ള, പി.ആര്‍.ഒ-പി ആര്‍ സുമേരന്‍.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു