'അഭിസാരിക' എന്ന് വിളിച്ചവര്‍ക്ക് അഭയ ഹിരണ്‍മയിയുടെ മറുപടി; പിന്തുണയുമായി ഗോപി സുന്ദറും

മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ എന്ന തെലുങ്ക് സിനിമയുടെ വിജയാഘോഷത്തില്‍ പങ്കെടുത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതോടെ കടുത്ത സൈബര്‍ ആക്രമണങ്ങളാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറിനും ഗായിക അഭയ ഹിരണ്‍മയിക്കും നേരെ ഉണ്ടായത്. ബ്ലാക്ക് മിനി പാര്‍ട്ടി ഡ്രസ് ആയിരുന്നു അഭയ ധരിച്ചത്.

ചിത്രങ്ങള്‍ക്ക് നേരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഭയ. മിനി ഡ്രസ്സിലുള്ള തന്റെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ചാണ് അഭയയുടെ മറുപടി. അഭിസാരിക പ്രയോഗം നടത്തിയവര്‍ക്കെതിരെയാണ് അഭയയുടെ മറുപടി. കൂടുതല്‍ ”സ്ലട്ട്” ഫോട്ടോസ് എന്ന വാക്കുകളോടെയാണ് അഭയയുടെ കുറിപ്പിന്റെ തുടക്കം.

”എന്നെ സ്‌നേഹിക്കുകയും നിങ്ങളുടെ മനോഹരമായ ചിന്തകള്‍ എനിക്ക് അയയ്ക്കുകയും എന്റെ ചിത്രങ്ങളെ കുറിച്ച് വളരെയധികം സന്തോഷത്തോടെ അഭിനന്ദിക്കുകയും ചെയ്യുന്ന അസംഖ്യം ആളുകള്‍ക്ക് വേണ്ടിയും, വളരെ നന്ദിയുണ്ട്” എന്നാണ് അഭയ കുറിച്ചിരിക്കുന്നത്. അഭയക്ക് പിന്തുണയുമായി ഗോപി സുന്ദറും രംഗത്തെത്തിയിട്ടുണ്ട്.

”എന്റെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുളിന് ഒട്ടേറെ സ്‌നേഹം” എന്നാണ് ഗോപിയുടെ മറുപടി. ‘എന്റെ പവര്‍ബാങ്ക്’ എന്ന ക്യാപ്ഷനോടെ ആയിരുന്നു ഗോപി സുന്ദര്‍ ചിത്രം പങ്കുവെച്ചത്. പൂജ ഹെഗ്‌ഡെ, അഖില്‍ അക്കിനേനി എന്നിവര്‍ അഭിനയിച്ച ചിത്രമാണ് മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍. അല്ലു അര്‍ജുന്‍ ആയിരുന്നു വിജയാഘോഷ പാര്‍ട്ടിയിലെ മുഖ്യാതിഥി.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ