ആള്‍ക്കൂട്ട ആക്രമണങ്ങളിലല്‍ പലതും വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. പശുക്കടത്താരോപിച്ച് ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നഖ് വിയുടെ വിവാദ മറുപടി.
1947 ന് ശേഷവും ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് നീതി ലഭിച്ചില്ല അവര്‍ ശിക്ഷയനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നുള്ള സമാജ് വാദി പാര്‍ട്ടി എം.പി അസം ഖാന്റെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിന് മുസ്ലിംകള്‍ പാകിസ്ഥാനിലേക്ക് പോയാല്‍ അവര്‍ക്ക് ഈ ശിക്ഷ ലഭിക്കില്ല എന്നായിരുന്നു മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ മറുപടി. ഇന്ത്യയെ സ്വന്തം രാജ്യമായി കണക്കാക്കി നിന്നവരല്ലേ. അപ്പോള്‍ ഇതെല്ലാം സഹിക്കേണ്ടി വരും. കേന്ദ്രമന്ത്രി പറഞ്ഞു.
നഖ്വിയുടെ വിവാദ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല രംഗത്തെത്തി. ” നഖ്വിയെ ബഹുമാനിക്കുന്നയാളാണ് ഞാന്‍ പക്ഷേ ഈ രാജ്യത്ത് ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയാമോ? ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ബി.ജെ.പി ഒന്നുംചെയ്യുകയുമില്ല അതേസമയം കുറ്റക്കാരെ സംരക്ഷിക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യും- സുര്‍ജേവാല പറഞ്ഞു.