കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് ഇന്റർനാഷണൽ മൂവി ഡാറ്റാ ബേസ് (ഐഎംഡിബി). ഷാരൂഖ് ഖാനെ പിന്തള്ളി ബോളിവുഡ് താരം ദീപിക പദുകോൺ ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്.
നിലവിൽ രണ്ടാം സ്ഥാനത്താണ് ഷാരൂഖ് ഖാൻ. ഐശ്വര്യ റായ് ആണ് മൂന്നാം സ്ഥാനത്തുള്ളത്. ആലിയ ഭട്ട്, ഇർഫാൻ ഖാൻ, ആമിർ ഖാൻ സുശാന്ത് സിങ് രാജ്പുത് തുടങ്ങിയവരാണ് യഥാക്രമം നാലും അഞ്ചും ആറും ഏഴും സ്ഥാനങ്ങളിൽ.
ആദ്യപത്തിൽ മുഴുവനും ബോളിവുഡ് താരങ്ങളാണ്. നാല്പത്തിയെട്ടാം സ്ഥാനത്ത് മലയാളത്തിൽ നിന്ന് മോഹൻലാലും അറുപത്തിമൂന്നാം സ്ഥാനത്ത് മമ്മൂട്ടിയും, അൻപത്തിയൊൻപതാം സ്ഥാനത്ത് ദുൽഖർ സൽമാനുമുണ്ട്.
View this post on Instagram
തെന്നിന്ത്യയിൽ നിന്ന് സാമന്തയും തമന്നയും നയൻതാരയും മാത്രമാണ് ആദ്യ ഇരുപതിൽ സ്ഥാനം പിടിച്ചത്. 2014 ജനുവരി മുതൽ 2024 ഏപ്രിൽ വരെയുള്ള ഐഎംഡിബി പ്രതിവാര റാങ്കിങിനെ അടിസ്ഥാനമാക്കിയാണ് പട്ടിക പുറത്തുവിട്ടത്.