ആദ്യ 24 മണിക്കൂറിനുള്ളിൽ മില്യണുകൾ; യൂട്യൂബിൽ ഞെട്ടിച്ച സിനിമാ ട്രെയിലറുകൾ...

സിനിമകൾ പോലെ തന്നെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന ഒന്നാണ് സിനിമയുടെ ട്രെയിലറുകളും. ഏറെനാളായി കാത്തിരിക്കുന്ന സിനിമകളുടെ ട്രെയിലർ എത്തിയ ആ ദിവസം തന്നെ ദശലക്ഷക്കണക്കിനാളുകളാണ് ഇവ കാണാറുള്ളത്. യൂട്യൂബിൽ ആദ്യ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ സിനിമകളുടെ ട്രെയിലറുകൾ നോക്കിയാലോ?

സലാർ പാർട്ട് 1 : പ്രശാന്ത് നീൽ രചനയും സംവിധാനവും നിർവ്വഹിച്ച തെലുങ്ക് ഭാഷാ ആക്ഷൻ ത്രില്ലർ ചിത്രമാണ് സലാർ: പാർട്ട് 1. പൃഥ്വിരാജ് സുകുമാരൻ, പ്രഭാസ് എന്നിവർ നായകന്മാർ ആയ ഈ ചിത്രത്തിൽ. ശ്രുതി ഹാസൻ, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രിയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. 113.2 ദശലക്ഷം ആളുകളാണ് ആദ്യ 24 മണിക്കൂറിനുള്ളിൽ യൂട്യൂബിൽ സിനിമയുടെ ട്രെയിലർ കണ്ടത്.

കെജിഎഫ് ചാപ്റ്റർ 2 : 2022-ൽ പുറത്തിറങ്ങിയ കന്നഡ ആക്ഷൻ ചിത്രമാണ് കെ.ജി.എഫ് സീരീസിലെ രണ്ടാം ഭാഗമായ കെജിഎഫ് ചാപ്റ്റർ 2. പ്രശാന്ത് നീൽ രചനയും സംവിധാനവും നിർവഹിച്ചു ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂർ ആണ് ചിത്രം നിർമിച്ചത്. യൂട്യൂബിൽ ആദ്യ 24 മണിക്കൂറിനുള്ളിൽ യൂട്യൂബിൽ സിനിമയുടെ ട്രെയിലർ കണ്ടത് 106.5 ദശലക്ഷം ആളുകളാണ്.

പുഷ്പ 2 ദി റൂൾ : 2021ൽ പുറത്തിറങ്ങി പാൻ ഇന്ത്യൻ തലത്തിൽ വിജയം നേടിയ അല്ലു അർജുൻ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 ദ റൂൾ എത്താൻ പോകുന്നത്. ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സോഷ്യൽ മീഡിയകളിൽ കാട്ടുതീയായാണ് ചിത്രത്തിന്റെ ട്രെയിലർ പടർന്നത്.104 ദശലക്ഷം ആളുകളാണ് യൂട്യൂബിൽ ആദ്യ 24 മണിക്കൂറിനുള്ളിൽ സിനിമയുടെ ട്രെയിലർ കണ്ടത്. ഡിസംബർ 5ന് ആണ് ചിത്രം തീയറ്ററുകളിലേക്കെത്തുക.

ആദിപുരുഷ് : രാമായണത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ഇന്ത്യൻ ഇതിഹാസ പുരാണ ചിത്രമാണ് ആദിപുരുഷ്. ഓം റൗത്ത് രചനയും സംവിധാനവും നിർവ്വഹിച്ചത്. ഹിന്ദി, തെലുങ്ക് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ച സിനിമയിൽ രാമനായി പ്രഭാസും ജാനകിയായി കൃതി സനോനും ലങ്കേഷായി സെയ്ഫ് അലി ഖാനാണ് അഭിനയിച്ചത്. 85 ദശലക്ഷം ആളുകളാണ് ആദ്യ 24 മണിക്കൂറിനുള്ളിൽ സിനിമയുടെ ട്രെയിലർ കണ്ടത്.

ആനിമൽ : അർജുൻ റെഡ്ഡി എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത രൺബിർ കപൂർ സിനിമയായിരുന്നു ആനിമൽ. ആദ്യ 24 മണിക്കൂറിനുള്ളിൽ 74 ദശലക്ഷം ആളുകളാണ് സിനിമയുടെ ട്രെയിലർ കണ്ടത്.

ഡങ്കി : അനധികൃത കുടിയേറ്റം പശ്ചാത്തലമാക്കി ഒരുക്കിയ കോമഡി ഡ്രാമ ആയാണ് ഡങ്കി ഒരുക്കിയത്. രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ചിത്രത്തിൽ ഷാരൂഖിനൊപ്പം തപ്സി പന്നു, വിക്കി കൗശൽ, ബൊമൻ ഇറാനി, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത് 58.5 ദശലക്ഷം ആളുകളാണ് ആദ്യ 24 മണിക്കൂറിനുള്ളിൽ സിനിമയുടെ ട്രെയിലർ യൂട്യൂബിൽ കണ്ടത്.

രാധേ ശ്യാം : രാധാകൃഷ്ണ കുമാർ രചനയും സംവിധാനവും നിർവ്വഹിച്ച്2022-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ റൊമാന്റിക് ഡ്രാമ ചിത്രമാണ് രാധേ ശ്യാം. ഏകദേശം 350 കോടി ബജറ്റിൽ നിർമ്മിച്ചത്. ആദ്യ 24 മണിക്കൂറിനുള്ളിൽ യൂട്യൂബിൽ 57 ദശലക്ഷം ആളുകളാണ് സിനിമയുടെ ട്രെയിലർ കണ്ടത്.

ജവാൻ : 2023-ൽ പുറത്തിറങ്ങിയ ഹിന്ദി ആക്ഷൻ ത്രില്ലർ ചിത്രമാണ് ജവാൻ. അറ്റ്‌ലീ സംവിധാനം ചെയ്ത ചിത്രത്തിൽ നയൻതാരയാണ് നായിക. വില്ലനായി എത്തിയത് വിജയ് സേതുപതിയാണ്. ദീപിക പദുക്കോൺ, സഞ്ജയ് ദത്ത് എന്നിവർ ചിത്രത്തിൽ കാമിയോ റോളിൽ എത്തിയിരുന്നു. യൂട്യൂബിൽ 55 ദശലക്ഷം ആളുകളാണ് ആദ്യ 24 മണിക്കൂറിനുള്ളിൽ സിനിമയുടെ ട്രെയിലർ കണ്ടത്.

ആർആർആർ : രാം ചരണിനേയും ജൂനിയർ എൻടിആറിനേയും നായകരാക്കി എസ്എസ് രാജമൗലി സംവിധാനം ചെയ്ത സിനിമയാണ് ആർആർആർ. ഇന്ത്യൻ സിനിമാലോകത്തിന് തന്നെ അഭിമാനമായി മാറിയ ചിത്രത്തിലെ ‘നാട്ടു നാട്ടു’ ഗാനം ഓസ്‌കർ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. 51.5 ദശലക്ഷം ആളുകളാണ് യൂട്യൂബിൽ ആദ്യ 24 മണിക്കൂറിനുള്ളിൽ സിനിമയുടെ ട്രെയിലർ കണ്ടത്.

Latest Stories

വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷ; ആ നിലപാടും ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്ന് മുഖ്യമന്ത്രി

BGT 2024-25;"ഞാൻ ഓസ്‌ട്രേലിയയെ വീഴ്ത്താൻ പോകുന്നത് ആ ഒരു തന്ത്രം ഉപയോഗിച്ചാണ്": ജസ്പ്രീത്ത് ബുമ്ര

കൊല്ലത്തിന് ഇത് അഭിമാന നേട്ടം; രാജ്യത്ത് ആദ്യമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കോടതി

സഞ്ജുവിന് വീണ്ടും രാജയോഗം; കേരളത്തിനെ ഉന്നതങ്ങളിൽ എത്തിക്കാൻ താരം തയ്യാർ; സംഭവം ഇങ്ങനെ

കലാപാഹ്വാനം നടത്തി, സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എഐവൈഎഫ്

BGT 2024-25 :"അവൻ പരാജയപ്പെടട്ടെ, എന്നിട്ട് മതി ബാക്കി"; സൗരവ് ഗാംഗുലിയുടെ വാക്കുകൾ വൈറൽ

കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ബോർഡർ ഗവാസ്‌കർ ട്രോഫി:"എനിക്ക് പേടിയുള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, പക്ഷെ അവന്റെ വിക്കറ്റ് എടുക്കുന്നത് ഞാൻ ആയിരിക്കും; തുറന്ന് പറഞ്ഞ് നഥാൻ ലിയോൺ

രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്; പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്

'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാധ്യതയായ സേന!