'ചേട്ടൻ്റെ ഭാര്യയായിട്ട് പോലും ഞാൻ അഭിനയിക്കുന്നത് അമ്മക്ക് ഇഷ്ടമല്ല'; തുറന്ന് പറഞ്ഞ് സുചിത്ര മോഹൻലാൽ

തൻ്റെ കുടുംബ വിശേഷങ്ങൾ ആദ്യമായി തുറന്ന് സംസാരിക്കുകയാണ് സുചിത്ര മോഹൻലാൽ. രേഖ മേനോനുമായിട്ടുള്ള പുതിയ അഭിമുഖത്തിലൂടെയാണ് വീട്ടിൽ എല്ലാവരുടെയും ഭക്ഷണ രീതികളെ കുറിച്ചും മോഹൻലാലിനെയും അദ്ദേഹത്തിൻ്റെ അമ്മയെ കുറിച്ചുമൊക്കെ സുചിത്ര സംസാരിച്ചത്.

ചേട്ടന് എല്ലാ കഴിവുകളും കിട്ടിയിരിക്കുന്നത് അമ്മയുടേതാണ്. ഇപ്പോൾ അമ്മയ്ക്ക് സംസാരിക്കാനൊക്കെ ബുദ്ധിമുട്ടുണ്ട്. എന്നിരുന്നാലും നമ്മൾ പറഞ്ഞ കാര്യത്തിന് മറുപടി എങ്ങനെയെങ്കിലും തിരിച്ചു പറയും. ചിലപ്പോൾ ഒരു വാക്ക് അല്ലെങ്കിൽ ഒരു ആക്ഷനിലൂടെയാവാം. എൻ്റെ ദൈവമേ എന്ന വാക്കാണ് കൂടുതലായും അമ്മ പറയാറുള്ളത്.

ഇടയ്ക്ക് ഞാൻ ഏഷണി പറയാനൊക്കെ അമ്മയുടെ അടുത്ത് പോകുമെന്ന് സുചിത്ര പറയുന്നു. മാത്രമല്ല ഞാൻ സിനിമയിൽ അഭിനയിക്കാൻ പോയാലോ എന്ന് അമ്മയോട് ചോദിച്ചപ്പോൾ സമ്മതിച്ചില്ല. ചേട്ടൻ്റെ ഭാര്യയായിട്ട് പോലും അഭിനയിക്കേണ്ടെന്നാണ് അമ്മ പറഞ്ഞത്. ഞാൻ അഭിനയിക്കുന്നതിനോട് ഒട്ടും താൽപര്യമില്ലായിരുന്നു.

മകൾ മായയെ കുറിച്ച് പറയുകയാണെങ്കിൽ ഞാനും അവളും എപ്പോഴും വഴക്കാണ്. സാധാരണ എല്ലാ അമ്മമാരും പെൺമക്കളും തമ്മിലുള്ള വഴക്ക് പോലെയാണ് ഞങ്ങളുടേതും. എങ്കിലും മകളും ഞാനും ഭയങ്കര അറ്റാച്ചഡ് ആണ്. ഇണക്കം ഉണ്ടെങ്കിലേ പിണക്കം ഉണ്ടാവുകയുള്ളൂ എന്ന് പറയുന്ന പോലെയാണത്. അച്ഛനും മക്കളും തമ്മിൽ അവരുടേതായ ബോണ്ടിങ്ങാണുള്ളത്. ഇവിടെ ഉള്ളപ്പോൾ ഒരുമിച്ചു ബെഡിൽ കെട്ടിപിടിച്ചു കിടക്കുകയും, അപ്പു അദ്ദേഹത്തിൻ്റെ കാല് പിടിച്ചു കൊടുക്കുകയുമൊക്കെ ചെയ്യാറുണ്ടെന്നും സുചിത്ര പറയുന്നു.

Latest Stories

ജെഎം ഫിനാന്‍ഷ്യലിന് രണ്ടാം പാദത്തില്‍ 1,211 കോടി രൂപയുടെ അറ്റാദായം; ലാഭത്തില്‍ 36 ശതമാനം വര്‍ധന

'നോട്ടീസ് അയച്ചത് ടി കെ ഹംസ ചെയർമാൻ ആയ കാലത്ത്'; മുനമ്പം വിഷയത്തിൽ വിശദീകരണവുമായി പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ

ടാറ്റ സ്റ്റീൽ ചെസ് റാപ്പിഡിൽ മലയാളി ഗ്രാൻഡ്മാസ്റ്റർ എസ്.എൽ നാരായണന് മികച്ച തുടക്കം

'അവന് മികച്ചൊരു പരമ്പരയാണിതെങ്കില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യ ബിജിടി നേടും'; ഓസ്ട്രേലിയയ്ക്ക് മുന്നറിയിപ്പ് നല്‍കി മുന്‍ താരം

തുൾസി ഗബാർഡ് യുഎസ് ഇന്റലിജൻസ് മേധാവിയാകും; ട്രംപിന്റെ വിശ്വസ്ത, ഹിന്ദുമത വിശ്വാസി

'ഇന്ത്യയെയും പാകിസ്ഥാനെയും ഹോസ്റ്റിംഗ് അവകാശങ്ങളില്‍നിന്ന് വിലക്കണം'; ഐസിസിയ്ക്ക് നിര്‍ദ്ദേശം

വിഷപുകയിൽ മുങ്ങി തലസ്ഥാനം; വായുമലിനീകരണം അതീവ ഗരുതരാവസ്ഥയിൽ, ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കരുതെന്ന് നിർദേശം

അതിവേഗം ബഹുദൂരം.., ഇനി പിഴച്ചാല്‍ സഞ്ജു കോഹ്ലിക്കൊപ്പം!

വിവാദങ്ങൾക്കിടെ ഇപി ജയരാജൻ പാലക്കാട് എത്തി; പി സരിനായി വോട്ട് തേടും

ഒരൊറ്റ കളികൊണ്ട് ഒരു രാഷ്ട്രത്തിന്റെ മുഴുവന്‍ മിശിഹയാകാന്‍ ചില പ്രതിഭകള്‍ക്ക് കഴിയും, അതില്‍പ്പെട്ട ഒരാളാണ് സഞ്ജു സാംസണ്‍!