തിയേറ്ററില്‍ എത്തിയ സിനിമകള്‍ ഒ.ടി.ടിയില്‍ എത്തുമ്പോള്‍..

ഇന്ത്യ ഒട്ടാകെ തരംഗം സൃഷ്ടിച്ച സിനിമയാണ് ഋഷഭ് ഷെട്ടിയുടെ കാന്താര. 16 കോടി ബജറ്റില്‍ ഒരുക്കിയ സിനിമ ഇതുവരെ 400 കോടിയാണ് നേടിയത്. ആമസോണ്‍ പ്രൈമിലാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചത്. സെപ്റ്റംബര്‍ 30ന് ആണ് സിനിമ തിയേറ്ററുകളിലെത്തിയത്. സിനിമ കേരളത്തില്‍ നിന്നും മാത്രം 19 കോടിയില്‍ അധികം കളക്ഷന്‍ നേടിയിട്ടുണ്ട്.

മലയാളം, തെലുങ്ക് എന്നീ ഭാഷകളില്‍ സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിച്ച ശേഷം ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച ബോളിവുഡ് സിനിമയാണ് ‘ചുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്’. സിനിമ ഇന്ന് ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. ആര്‍ ബാല്‍കി സംവിധാനം ചെയ്ത സിനിമയുടെ സ്ട്രീമിംഗ് അവകാശം സീ 5 ആണ് സ്വന്തമാക്കിയിരിക്കുന്നത്. ദുല്‍ഖര്‍ ഒരു സൈക്കോ കഥാപാത്രത്തെയാണ് സിനിമയില്‍ അവതരിപ്പിച്ചത്.

ഈ വര്‍ഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി ചിത്രമാണ് ‘ചെല്ലോ ഷോ’. ഒക്ടോബര്‍ 14 ന് തിയേറ്ററില്‍ റിലീസ് ചെയ്ത സിനിമ ഇന്ന് ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. നെറ്ഫ്‌ലിക്‌സിലാണ് ചിത്രം സ്ട്രീം ചെയുന്നത്. പാന്‍ നളിന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഗുജറാത്തി സിനിമയാണ് ‘ചെല്ലോ ഷോ’. ഒമ്പത് വയസ്സുള്ള സിനിമാ പ്രേമി സമയി എന്ന കുട്ടിയുടെ കഥയാണ് സിനിമ പറയുന്നത്.

നിവിന്‍ പോളിയുടെ ‘പടവെട്ട്’ സിനിമയും ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. ഇന്ന് നെറ്ഫ്‌ലിക്‌സിലൂടെയാണ് സിനിമ റിലീസ് ചെയ്തത്. ലിജു കൃഷ്ണ സംവിധാനം ചെയ്ത സിനിമയില്‍ ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, അദിതി ബാലന്‍, രമ്യ സുരേഷ്, സുധിഷ്, ദാസന്‍ കോങ്ങാട്, മനോജ് ഉമ്മന്‍, കൈനകരി തങ്കരാജ്, സണ്ണി വെയ്ന്‍ എന്നിവരും വേഷമിട്ടിട്ടുണ്ട്. ഒക്ടോബര്‍ 21ന് തിയേറ്ററില്‍ എത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങള്‍ ആയിരുന്നു.

ശിവകാര്‍ത്തികേയന്റെ ‘പ്രിന്‍സ്’, ദീപാവലി റിലീസായി തിയേറ്ററില്‍ എത്തി പരാജയപ്പെട്ട സിനിമയാണ്. പ്രിന്‍സും ഇന്ന് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ചു. അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്തത്. മരിയ റിയാബോഷപ്ക ആണ് സിനിമയിലെ നായിക. സത്യരാജും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആന്‍ അഗസ്റ്റിന്‍ സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് ‘ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ’. സുരാജ് വെഞ്ഞാറമൂട് ആണ് സിനിമയില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. എം മുകുന്ദന്റെ അതെ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കി ഹരികുമാര്‍ സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥയും എം മുകുന്ദന്റേതാണ്. തിയേറ്ററില്‍ ശരാശരി പ്രകടനം കാഴ്ചവെച്ച ചിത്രം ഒടിടി യിലൂടെ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് മനോരമ മാക്‌സില്‍ സിനിമ സ്ട്രീമിംഗ് ആരംഭിച്ചു. എന്നാ പിന്നെ സിനിമ കാണാം

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി