സ്റ്റീഫന് എതിരാളികളോ? എമ്പുരാൻ എഫക്റ്റിൽ എട്ടിന്റെ പണി കിട്ടിയ സിനിമകൾ..

വെറും മൂന്ന് ദിവസങ്ങൾ മാത്രം ബാക്കി… ലോകം മുഴുവനുള്ള സിനിമാ പ്രേമികൾ ഒന്നടങ്കം ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരുന്ന എമ്പുരാൻ ഒടുവിൽ തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ റിലീസിന് തൊട്ട് മുൻപ് എമ്പുരാൻ എഫക്റ്റിൽ എട്ടിന്റെ പണി കിട്ടിയിരിക്കുന്ന ചില സിനിമകളെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. മാർച്ച് 27ന് ആഗോള റിലീസായി സിനിമയെത്തുമ്പോൾ അന്നുതന്നെ റിലീസാകുന്ന ചിയാൻ വിക്രമിന്റെ ‘വീര ധീര ശൂര’ കാണാൻ ആളുണ്ടാകുമോ എന്നാണ് പലരുടെയും സംശയം.

റിലീസ് ദിവസം തന്നെയല്ലെങ്കിലും രണ്ട് ദിവസം കഴിഞ്ഞ് ഈദ് റിലീസായി 30ന് സൽമാൻ ഖാൻ ചിത്രം ‘സിക്കന്ദർ’ ഉം തിയേറ്ററുകളിലെത്തും. എ. ആർ മുരുഗദോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് സിക്കന്ദർ. അഡ്വാൻസ് ബുക്കിങ്ങിലും എമ്പുരാന് താഴെയാണ് സിക്കന്ദർ. യുഎസ്എ പ്രീമിയർ ഷോയിൽ 900 ഷോകളിൽ നിന്നും വെറും 878 ടിക്കറ്റ് മാത്രമാണ് സിനിമ വിറ്റഴിച്ചത്. ജിസിസിയിൽ സിനിമയുടെ രണ്ട് ചിത്രങ്ങളുടെയും റിലീസ് പ്രതീക്ഷിച്ചിരുന്ന സ്ക്രീനുകളിൽ മുക്കാൽ പങ്കും എമ്പുരാൻ കൊണ്ട് പോയതായാണ് റിപോർട്ടുകൾ.

രണ്ട്‌ സിനിമകളും കാണാൻ ആദ്യം ടിക്കറ്റ് എടുക്കേണ്ടിയിരുന്ന മലയാളികൾ മുഴുവനായും എമ്പുരാൻ കാണാൻ ടിക്കറ്റ് എടുത്തു എന്നു മാത്രമല്ല ടിക്കറ്റ് ബുക്കിങ് സൈറ്റ് എടുത്ത് നോക്കിയാൽ വീര ധീര സൂര്യയുടെ വളരെ കുറച്ച് ടിക്കറ്റുകൾ മാത്രമാണ് വിറ്റു പോയിരിക്കുന്നത്. പെരുന്നാൾ അവധി ദിവസങ്ങൾ കൂടെ വരുന്നത് കൊണ്ട്
സൽമാൻ ചിത്രത്തിന് മാറ്റമുണ്ടാകാൻ ചിലപ്പോൾ സാധ്യതയുണ്ട്.

15 വർഷത്തിന് ശേഷം ഭാവന തമിഴിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘ഡോർ’. മാർച്ച് 28 ന് തിയേറ്ററുകളിലെത്തുന്ന ഈ സിനിമയ്ക്കും എമ്പുരാൻ വെല്ലുവിളിയാകും എന്ന കാര്യത്തിൽ സംശയം ഒന്നും വേണ്ട. തെലുഗു ചിത്രങ്ങളായ നിതിൻ കുമാർ റെഡ്ഢി നായകനാകുന്ന റോബിൻഹുഡ്, നർനി നിതിൻ നായകനാകുന്ന മാഡ് സ്‌ക്വയർ എന്നിവയും മാർച്ച് 28 നാണ് റിലീസാകുന്നത്.

അതേസമയം, റിലീസിന് മുമ്പേ മുൻകൂർ ബുക്കിങ് റെക്കോഡുകൾ തകർത്തെറിഞ്ഞ് മുന്നേറുകയാണ് മോഹൻലാൽ – പൃഥ്വിരാജ് ചിത്രം. മറ്റൊരു മലയാളം സിനിമയ്ക്കും കൈവരിക്കാൻ കഴിയാത്ത റെക്കോഡുകളാണ് പ്രീ സെയിൽസിൽ സിനിമ സ്വന്തമാക്കികൊണ്ടിരിക്കുന്നത്. 58 കോടിയിലധികം രൂപയാണ് എമ്പുരാൻ ഇതുവരെ ആഗോളതലത്തിൽ അഡ്വാൻസ് സെയിൽസിലൂടെ നേടിയിരിക്കുന്നത്.

കേരളത്തിൽ നിന്ന് 19 കോടിയിലധികവും മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് നാലര കോടിയിലധികവും സിനിമ ഇതിനകം തന്നെ നേടി കഴിഞ്ഞതായി ഓവർ സീസിൽ സിനിമ നാല് മില്യണിലധികം ഡോളറും നേടിയതായുമാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മലയാള സിനിമയിലെ ഏറ്റവും വലിയ ബജറ്റിലാണ് എമ്പുരാൻ ഒരുക്കിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. അബ്രാം ഖുറേഷിയായുള്ള മോഹൻലാലിന്റെ രണ്ടാം പകർന്നാട്ടം കാണാൻ ആരാധകർ ഏറെ ആംകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

എന്തായാലും സിനിമാപ്രേമികളും ആരാധകരുമടക്കം എമ്പുരാനായി കാത്തിരിക്കുകയാണ്. റിലീസിനൊപ്പം എത്തുന്ന മറ്റ് സിനിമകൾ കാരണം എമ്പുരാന് എന്തായാലും ഇളക്കമൊന്നും സംഭവിക്കാൻ പോകുന്നില്ല എന്ന കാര്യം ഉറപ്പാണ്. സ്റ്റീഫൻ നിങ്ങളുദ്ദേശിച്ച ആളല്ലന്ന കാര്യം മനസിലാക്കാൻ ഇതൊക്കെ ധാരാളം…

Latest Stories

ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണം; കേരളത്തിലെ എംപിമാര്‍ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് കെസിബിസി

IPL 2025: ഇങ്ങനെ പോയാൽ രാജകുമാരന്റെ കാര്യത്തിൽ തീരുമാനമാകും; ശുഭ്മാൻ ഗില്ലിന് ഓറഞ്ച് ക്യാപ് സാധ്യത നിറം മങ്ങുന്നു

IPL 2025: എന്തുവാടാ പിള്ളേരെ നിങ്ങൾ ഈ കാണിക്കുന്നേ; ഫീൽഡിങ്ങിൽ മുംബൈ ഇന്ത്യൻസ് കാണിച്ചത് വമ്പൻ അബദ്ധം

കോഴിക്കോട് ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്കായി പരീക്ഷ എഴുതിയ ബിരുദ വിദ്യാര്‍ത്ഥി പിടിയില്‍

IPL 2025: ആർസിബി കപ്പ് നേടാത്തതിന്റെ കാരണം ടീമിന്റെ ആ പ്രശ്നങ്ങളായിരുന്നു: എ ബി ഡിവില്ലിയേഴ്സ്

ചരിത്രത്തെ ഏത് തുണി കൊണ്ട് മറച്ചിട്ടും കാര്യമില്ല; എമ്പുരാന്‍ സെൻസറിങ്ങിനെതിരെ മന്ത്രി വി ശിവൻകുട്ടി

തെരുവുകളില്‍ നമസ്‌കാരം പാടില്ല; ഉത്തരവ് ലംഘിച്ചാല്‍ പാസ്‌പോര്‍ട്ടും ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കുമെന്ന് യുപി പൊലീസ്

ആറ് തവണ തുടര്‍ച്ചയായി തോറ്റമ്പിയ തട്ടകം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് പടയോട്ടം

ഒഡീഷയില്‍ ബിജെപി ഭരണത്തിനെതിരെ തെരുവിലിറങ്ങുന്ന കോണ്‍ഗ്രസ്; ആറ് തവണ തുടര്‍ച്ചയായി തോറ്റമ്പിയ തട്ടകം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് പടയോട്ടം

കൊച്ചിയില്‍ പിടിച്ചെടുത്തത് രണ്ട് കോടിയുടെ കുഴല്‍പ്പണം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍