ഗ്ലാമറിന്റെ അതിപ്രസരം, അതിരുകടന്ന റൊമാന്‍സ്, നായകന്റെ പകുതി മാത്രം പ്രായമുള്ള നായിക; രവി തേജയ്ക്ക് ട്രോള്‍പൂരം

പകുതി വയസ് മാത്രം പ്രായമുള്ള നായികയ്‌ക്കൊപ്പം റൊമാന്‍സ് ചെയ്ത തെലുങ്ക് താരം രവി തേജയ്ക്ക് വിമര്‍ശനവും ട്രോളുകളും. ‘മിസ്റ്റര്‍ ബച്ചന്‍’ എന്ന ചിത്രത്തില്‍ രവി തേജയും നടി ഭാഗ്യശ്രീ ബോഴ്‌സും ഒന്നിച്ച ഗാനരംഗത്തിനാണ് അതിരുകടന്നു പോയി എന്ന ട്രോളുകള്‍ എത്തുന്നത്.

ഹരീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മിക്കി ജെ മേയര്‍ ഈണമിട്ട സിതാര്‍ എന്ന ഗാനം കഴിഞ്ഞ ദിവസമായിരുന്നു പുറത്തെത്തിയത്. എന്നാല്‍ ഗ്ലാമറിന്റെ അതിപ്രസരവും നായകന്റെയും നായികയുടെയും പ്രായ വ്യത്യാസവുമാണ് പിന്നാലെ ചര്‍ച്ചയാത്.

56 വയസുള്ള രവി തേജ 25 വയസുള്ള നായികയ്‌ക്കൊപ്പം അതിരുകടന്ന രീതിയില്‍ ഗാനരംഗത്തിലെത്തിയത് ആരാധകര്‍ വരെ പരിഹസിക്കുകയാണ്. ഗാനം കൊള്ളാമെങ്കിലും രംഗങ്ങള്‍ കണ്ടിരിക്കാനാവില്ല. ഇങ്ങനൊരു ഗാനത്തിന്റെ ലോജിക്ക് എന്താണ് എന്നാണ് പലരും ചോദിക്കുന്നത്.

ഇവിടെ നടിയുടെ മുഖം കാണിക്കാന്‍ പോലും സിനിമാ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കുന്നില്ല, കാരണം അവര്‍ക്ക് വേണ്ടത് അവരെ ഗ്ലാമര്‍ പ്രദര്‍ശനത്തിനുള്ള ഒരു വസ്തു മാത്രമാണ് എന്നാണ് ഒരാളുടെ പ്രതികരണം. നല്ലൊരു കണ്ടന്റ് കിട്ടിയില്ലെങ്കില്‍ ഇത്തരം മോശം പ്രവണതകളിലേക്ക് ഇവര്‍ പോകും.

ഇത്തരത്തിലുള്ളവയെ തള്ളിക്കളയണമെന്നും നടിയും സംവിധായകനും ഒരുപോലെ വിമര്‍ശനം അര്‍ഹിക്കുന്നുവെന്നും കമന്റുകളുണ്ട്. അതേസമയം, അക്ഷയ് കുമാറിന്റെ ‘റെയ്ഡ്’ എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് മിസ്റ്റര്‍ ബച്ചന്‍. ഓഗസ്റ്റ് 15ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

Latest Stories

BGT 2025: " അശ്വിൻ വിരമിച്ചത് ഇന്ത്യൻ ടീം അദ്ദേഹത്തോട് കാണിച്ച ആ മോശമായ പ്രവർത്തി കൊണ്ടാണ്"; തുറന്നടിച്ച് മുൻ സൗത്ത് ആഫ്രിക്കൻ ഇതിഹാസം

കലൂര്‍ സ്റ്റേഡിയം ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സ് ടീം അധികൃതരും പരിശോധിക്കും

കേരളത്തിലെ രണ്ടമത്തെ മെട്രോ പദ്ധതിയുമായി സർക്കാർ; തീരുമാനം ഉടൻ

മൂന്നര വയസുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍

BGT 2025: രോഹിതിന് പിന്നാലെ വിരാട് കൊഹ്‌ലിക്കും കിട്ടിയത് മുട്ടൻ പണി; ഇതിഹാസങ്ങളുടെ സമയം മോശമെന്ന് ആരാധകർ

സംസ്ഥാന സ്‌കൂള്‍ കായിക മേള; പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്

BGT 2025: ടെസ്റ്റിനോട് ഗുഡ് ബൈ പറയാൻ ഒരുങ്ങി രോഹിത് ശർമ്മ; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ

നിതീഷ് കുമാറിനായി വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടുണ്ടെന്ന് ലാലു പ്രസാദ്; എന്താ കഥയെന്ന് ചിരിയോടെ ബിഹാര്‍ മുഖ്യമന്ത്രി; തിരിച്ചെത്തുമോ 'ബഡാ ഭായ് - ഛോട്ടാ ഭായ്' സഖ്യം

അൽകസാറിനും XUV700 നും എതിരാളിയായി ഇനി മാരുതിയുടെ ഹൈബ്രിഡ് 7-സീറ്റർ എസ്‌യുവി !

വയനാട് പുനരധിവാസം; ജനുവരി 15ന് ആദ്യഘട്ട പട്ടിക പുറത്തിറക്കുമെന്ന് മന്ത്രി കെ രാജന്‍