മൃണാള്‍ പ്രണയത്തില്‍? തെലുങ്ക് താരവുമായി ഉടന്‍ വിവാഹം! അല്ലു അര്‍ജുന്റെ പിതാവിന്റെ വാക്കുകള്‍ വൈറല്‍; വിശദീകരണവുമായി താരം

‘സീതാരാമം’ ഫെയിം മൃണാള്‍ ഠാക്കൂര്‍ പ്രണയത്തില്‍. ഒരു തെലുങ്ക് താരവുമായി താരം പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നിര്‍മ്മാതാവ് അല്ലു അരവിന്ദ് സംസാരിച്ചതിന് പിന്നാലെ ഗോസിപ്പുകള്‍ പറന്നു. പലതും തെലുങ്ക് മാധ്യമങ്ങളില്‍ വാര്‍ത്തയായി.

അല്ലു അര്‍ജുന്റെ പിതാവും നിര്‍മ്മാതാവുമായ അല്ലു അരവിന്ദ് ഒരു അവാര്‍ഡ് ഷോയില്‍ മൃണാളിനെ കുറിച്ച് സംസാരിച്ചതിന് പിന്നാലെയാണ് ഗോസിപ്പുകള്‍ എത്താന്‍ ആരംഭിച്ചത്. സീതാരാമം എന്ന ചിത്രത്തിലെ അഭിനയ മികവിന് മൃണാളിന് മികച്ച വനിതാ നടനുള്ള പുരസ്‌കാരം സമ്മാനിച്ചാണ് അല്ലു അഅല്ലു അരവിന്ദ് സംസാരിച്ചത്.

”മൃണാള്‍ വിവാഹം കഴിഞ്ഞ് ഹൈദരാബാദില്‍ സ്ഥിരതാമസമാക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്” എന്നായിരുന്നു തമാശയോടെ അല്ലു അരവിന്ദ് പറഞ്ഞത്. ഇത് തെലുങ്കു മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. മൃണാള്‍ ഒരു തെലുങ്ക് നടനുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടാകും എന്ന വാര്‍ത്തകളാണ് പ്രചരിച്ചത്.

അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ വിശദീകരണവുമായി നടി രംഗത്തെത്തിയിട്ടുണ്ട്. ”നിങ്ങളുടെ ഹൃദയം വേദനിപ്പിക്കുന്നതില്‍ ക്ഷമ ചോദിക്കട്ടെ. ഒപ്പം കഴിഞ്ഞ മണിക്കൂറുകളില്‍ എന്നെ വിളിച്ച ഫാമിലി അംഗങ്ങള്‍, ഡിസൈനര്‍മാര്‍, സ്റ്റെലിസ്റ്റ് എല്ലാവരും ആരാണ് ആ തെലുങ്ക് പയ്യന്‍ എന്ന് ചോദിക്കുന്നു.”

”ശരിക്കും ആരാണ് അത് എനിക്കും അറിയാന്‍ താല്‍പ്പര്യമുണ്ട്. ക്ഷമിക്കണം ഇതൊക്കെ വെറും അഭ്യൂഹങ്ങളാണ്. എനിക്ക് ഒരു അനുഗ്രഹം കിട്ടി അത്രയെ ഉള്ളൂ. ഈ ഗോസിപ്പ് എന്ത് കോമഡിയാണെന്നാണ് ഞാനിപ്പോള്‍ ആലോചിക്കുന്നത്. പക്ഷെ എനിക്ക് ഉടന്‍ വിവാഹം കഴിക്കണം. വേഗം എനിക്കൊരു പയ്യനെ കണ്ടുപിടിച്ച് ലൊക്കേഷന്‍ അയച്ച് താ” എന്നാണ് മൃണാള്‍ തമാശയോടെ പറയുന്നത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി