എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും; ചര്‍ച്ചയായി ഇന്‍സ്റ്റ പോസ്റ്റ്

രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് നടി മൃണാള്‍ ഠാക്കൂറും. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ‘ആവേശം’ സിനിമ കണ്ട ശേഷമുള്ള ആവേശം പങ്കുവച്ചത്. സീത രാമം പോലുള്ള ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മൃണാല്‍. സാമന്ത, നയന്‍താര എന്നിവര്‍ക്ക് പിന്നാലെ ആവേശത്തെ പിന്തുണയ്ക്കുന്ന താരമാണ് മൃണാള്‍.

ചിത്രത്തില്‍ ഫഹദിന്റെ രംഗയും പ്രധാന വേഷത്തില്‍ എത്തുന്ന വിദ്യാര്‍ത്ഥികളും കണ്ടുമുട്ടുന്ന സീനിന്റെ മുപ്പത് സെക്കന്‍ഡാണ് നടി ഇന്‍സ്റ്റ സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. ‘എന്തൊരു ചിത്രമാണ് തീര്‍ച്ചയായും എല്ലാവരും കാണേണ്ട പടം’ എന്നാണ് ഫഹദ്, സംവിധായകന്‍ ജിത്തു മാധവ്, നസ്രിയ എന്നിവരെ ടാഗ് ചെയ്ത് മൃണാള്‍ കുറിച്ചിരിക്കുന്നത്.

എന്നാല്‍ ഈ പോസ്റ്റിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഭിന്ന അഭിപ്രായം ഉയരുന്നുണ്ട്. സിനിമയുടെ 30 സെക്കന്‍ഡ് പങ്കുവച്ചതാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. തിയേറ്ററില്‍ നിന്നും ക്ലിപ്പ് ഷൂട്ട് ചെയ്യാന്‍ പാടില്ലെന്ന് എല്ലാവരെയും ഉപദേശിക്കുന്ന സിനിമക്കാര്‍ തന്നെ അത് ചെയ്താല്‍ എന്താകും സ്ഥിതി എന്നാണ് പലരും ചോദിക്കുന്നത്.

മൃണാലിന്റെ ഇന്‍സ്റ്റ സ്റ്റോറി നസ്രിയയും തന്റെ സ്റ്റോറിയായി ഷെയര്‍ ചെയ്തിട്ടുണ്ട്. അതേസമയം, ആവേശം 150 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ്, നസ്രിയ നസിം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാര്‍ത്ഥികളുടെ കഥയും ശേഷം അവര്‍ നേരിടുന്ന ചില പ്രശ്‌നങ്ങള്‍ക്ക് രംഗ എന്ന ലോക്കല്‍ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടര്‍ന്നുള്ള രസകരമായ സംഭവ വികാസങ്ങള്‍ ബ്ലാക്ക് ഹ്യൂമറിന്റെയും ഗ്യാങ്ങ്സ്റ്റര്‍ സ്പൂഫിന്റെയും പശ്ചാത്തലത്തില്‍ പറയുന്നതുമാണ് ആവേശത്തിന്റെ പ്രമേയം.

മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രണവ് രാജ്, ഹിപ്സ്റ്റര്‍, മിഥുന്‍ ജെ.എസ്, റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, തങ്കം മോഹന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം