മൃണാല്‍ ഇനി സൂര്യയുടെ നായിക; തമിഴ് അരങ്ങേറ്റത്തിന് ഒരുങ്ങി താരം

‘സീതാരാമം’ സിനിമയിലൂടെ ശ്രദ്ധേയായ മൃണാല്‍ ഠാക്കൂര്‍ ഇനി സൂര്യയുടെ നായിക. സൂര്യയുടെ 42-ാമത് ചിത്രത്തിലൂടെയാണ് മൃണാല്‍ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കനൊരുങ്ങുന്നത്. പത്ത് ഭാഷകളിലായി നിര്‍മിക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

ചിത്രത്തിന്റെ അടുത്ത ഘട്ടത്തില്‍ മൃണാല്‍ താക്കൂര്‍ ചിത്രീകരണത്തിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഈ ചിത്രത്തില്‍ ഒന്നിലധികം ലുക്കുകളില്‍ സൂര്യ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിഷ പഠാനിയാണ് നായിക. ദിഷ പഠാനിയുടെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നയന്‍താരയടക്കം നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. വെട്രി പളന സ്വാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതം പകരുന്നത്. അതേസമയം, ‘സെല്‍ഫി’, ‘പൂജ മേരി ജാന്‍’, ‘പിപ്പ’, ‘ആങ്ക് മിച്ചോലി’, ‘ഗുമ്രാ’ എന്നീ ബോളിവുഡ് ചിത്രങ്ങളമാണ് മൃണാലിന്റെതായി ഇനി ഒരുങ്ങാനുള്ളത്.

നാനിയുടെ 30-ാമത് ചിത്രത്തിലും മൃണാല്‍ അഭിനയിക്കും. ടെലിവിഷന്‍ രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ മൃണാല്‍ താക്കൂര്‍ മറാത്തി, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. സീതാരാമത്തിലൂടെയാണ് താരം ഏറെ ശ്രദ്ധ നേടുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം