എം.ടി വാസുദേവന്‍ നായരുടെ രചനയില്‍ ഒരു മലയാള ചിത്രം ഈ വര്‍ഷം ഒരുക്കുമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ അടുത്തിടെ പറഞ്ഞിരുന്നു. ഈ വര്‍ഷം തന്നെ എം.ടിയുടെ രചനയില്‍ സിനിമ ഒരുക്കും എന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞത്. പിന്നാലെ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കാനിരുന്ന രണ്ടാമൂഴം പ്രിയദര്‍ശന്‍ ഏറ്റെടുത്തതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ എം.ടിയുടെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ ഒരുക്കുക രണ്ടാമൂഴം അല്ല എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മുന്‍നിര സ്ട്രീമിംഗ് പ്ലാറ്റ്ഫോമിന് വേണ്ടി ഒരുക്കുന്ന ആന്തോളജി ചിത്രത്തില്‍ എം.ടിയുടെ രചനയില്‍ ഒരു ചെറുചിത്രമാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും വന്നിട്ടില്ല.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന് ശേഷം താന്‍ മലയാളത്തില്‍ ചെയ്യാന്‍ പോകുന്നത് തന്റെ ഒരു സ്വപ്ന ചിത്രമാകുമെന്നും, അത് രചിക്കുന്നത് എം.ടി വാസുദേവന്‍ നായര്‍ ആകുമെന്നുമാണ് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നത്. ഇതോടെ രണ്ടാമൂഴം സംവിധായകന്‍ ഏറ്റെടുക്കുന്നു എന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍.
വി.എ ശ്രീകുമാര്‍ സംവിധാനം ചെയ്യാനിരുന്ന രണ്ടാമൂഴം നിയമപ്രശ്‌നങ്ങളെ തുടര്‍ന്ന് മുടങ്ങിയിരുന്നു. എം.ടിയും ശ്രീകുമാറും തമമ്മിലുണ്ടായിരുന്ന തര്‍ക്കം കഴിഞ്ഞ സെപ്റ്റംബറിലാണ് ഒത്തുതീര്‍പ്പായത്. മൂന്നു വര്‍ഷത്തിനകം സിനിമ ചെയ്യണം എന്നായിരുന്നു കരാര്‍. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും സിനിമ യാഥാര്‍ത്ഥ്യമായില്ല. ഇതേ തുടര്‍ന്നാണ് സിനിമയില്‍ നിന്ന് പിന്മാറുകയും തിരക്കഥ തിരിച്ചുകിട്ടാന്‍ എംടി നിയമ വഴികള്‍ തേടിയതും.