മമ്മൂട്ടിയും മോഹൻലാലും ഫഹദും എംടി ചിത്രത്തിൽ; 'മനോരഥങ്ങൾ' റിലീസിന്

മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരനും തിരക്കഥാകൃത്തും സംവിധായകനുമായ എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി, മലയാളത്തിലെ മുൻനിര സംവിധായകർ ഒരുക്കുന്ന ആന്തോളജി ചിത്രം ‘മനോരഥങ്ങൾ’ റിലീസിനൊരുങ്ങുന്നു.

ഓണത്തിനാണ് മനോരഥങ്ങൾ റിലീസ് ചെയ്യുന്നത്. സീ 5-ലൂടെ ഓരോ സിനിമയായി ചിത്രം പ്രേക്ഷകർക്ക് കാണാവുന്നതാണ്. ചിത്രങ്ങളുടെ ട്രെയ്‌ലർ ലോഞ്ച് എംടിയുടെ ജന്മദിനമായ ജൂലൈ 15നാണ് നടക്കുന്നത്. മോഹൻലാലിനെ നായകനാക്കി ‘ഓളവും തീരവും’, ബിജു മേനോൻ നായകനാവുന്ന ‘ശിലാലിഖിതം’ എന്നീ രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത് പ്രിയദർശൻ ആണ്.

എംടിയുടെ ആത്മകഥാംശമുള്ള ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ആണ് സംവിധാനം ചെയ്യുന്നത്. എംടിയുടെ ഏറ്റവും മികച്ച ചെറുകഥകളിൽ ഒന്നെന്ന് വിലയിരുത്തപ്പെടുന്ന ‘ഷെർലക്ക്’ സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനും നായകനായി എത്തുന്നത് ഫഹദ് ഫാസിലുമാണ്.

സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്നത് ‘അഭയം തേടി’ എന്ന ചെറുകഥയാണ്, സിദ്ദിഖ് ആണ് അഭയം തേടിയിൽ പ്രധാന കഥാപാത്രമായെത്തുന്നത്. നെടുമുടി വേണു, സുരഭി ലക്ഷ്മി, ഇന്ദ്രൻസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘സ്വർഗം തുറക്കുന്ന സമയം’ സംവിധാനം ചെയ്യുന്നത് ജയരാജ് ആണ്.

എംടിയുടെ മകൾ അശ്വതിയും മനോരഥങ്ങളിലൂടെ സംവിധായികയായി അരങ്ങേറ്റം കുറിക്കുകയാണ്.ആസിഫ് അലി, മധുബാല എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘വില്പന’യാണ് അശ്വതി സംവിധാനം ചെയ്യുന്നത്. പാർവതി തിരുവോത്ത് നായികയായെത്തുന്ന ‘കാഴ്ച’ സംവിധാനം ചെയ്യുന്നത് ശ്യാമ പ്രസാദ് ആണ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘കടൽക്കാറ്റി’ൽ ഇന്ദ്രജിത്തും അപർണ്ണ ബാലമുരളിയുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

Latest Stories

ഹണിമൂണിന് പോയ റഹ്‌മാനെ കാണുന്നില്ലെന്ന് ചേച്ചി, അന്വേഷിച്ച് ചെന്നപ്പോള്‍ മറ്റൊരു മുറിയില്‍!

വീണ്ടും വിജയം രുചിച്ച് ലയണൽ മെസി; തിരിച്ച് വരവ് ഗംഭീരമെന്ന് ആരാധകർ

ജെയ്സി എബ്രഹാമിന്റെ മൃതദേഹത്തില്‍ പത്തോളം മുറിവുകള്‍; ഹെല്‍മെറ്റ് ധരിച്ച യുവാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍; നിര്‍ണായക കണ്ടെത്തലുകളുമായി പൊലീസ്

മെസി ഉൾപ്പടെ വമ്പൻ താരങ്ങൾ കേരളത്തിലേക്ക്; സ്ഥിരീകരിച്ച് കായിക മന്ത്രി; ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമം

ഞാൻ പണം മേടിച്ചാണ് ഫൈനലിൽ മോശം പ്രകടനം കാഴ്ചവെച്ചത്, ആരാധകന് മറുപടിയുമായി കുൽദീപ് യാദവ്; പറഞ്ഞത് ഇങ്ങനെ

ഐപിഎല്‍ മെഗാ ലേലം: സ്റ്റാര്‍ക്കിന്റെ റെക്കോഡ് തകര്‍ക്കുന്ന കളിക്കാരനെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍

'ഹമാസ് ഇനി ഒരിക്കലും മടങ്ങിവരില്ല'; യുദ്ധക്കുപ്പായത്തിൽ ഗാസയിൽ നെതന്യാഹുവിന്റെ അപൂർവ സന്ദർശനം

ജിഫ്രി തങ്ങളെ സന്ദർശിച്ച് സന്ദീപ് വാര്യർ; ഭരണഘടനയുടെ പകര്‍പ്പ് കൈമാറി

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് പോരിനിടയില്‍ രസകരമായ ഒരു ഉള്‍ക്കാഴ്ച പങ്കിട്ട് അക്തര്‍ 

മഹാരാഷ്ട്രയും ജാർഖണ്ഡും പോളിംഗ് ബൂത്തിൽ; രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിൽ വിധിയെഴുതുന്നു