പൈറസി തടയും, ഓണ്‍ലൈന്‍ സിനിമ-തിയേറ്റര്‍ രംഗത്ത് ദൃശ്യ വിസ്മയമൊരുക്കാന്‍ 'എംടാക്കി'

സിനിമാ പ്രേമികള്‍ക്ക് പുത്തന്‍ ദൃശ്യ വിസ്മയമൊരുക്കാന്‍ എംടാക്കി (MTalkie) എന്ന പുതിയ ഒ.ടി.ടി പ്ലാറ്റ്‌ഫോം. ചിങ്ങം ഒന്നിന് ലോഞ്ച് ചെയ്യുന്ന പ്ലാറ്റ്‌ഫോം മലയാള സിനിമകള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് തുടക്കം കുറിക്കം. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളും, സ്പാനിഷ്, ഇറാനിയന്‍ സിനിമകളും പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിക്കും. സൂപ്പര്‍സ്റ്റാര്‍ സിനിമകളും കലാമൂല്യമുള്ള ലോകോത്തര സിനിമകളും പ്രേക്ഷകര്‍ക്ക് എംടാക്കിയിലൂടെ വീക്ഷിക്കാനാവും.

തിയേറ്ററിലും, ഒടി.ടി പ്ലാറ്റ്‌ഫോമുകളിലും സിനിമ റിലീസ് ചെയ്തു നിമിഷങ്ങള്‍ക്കുള്ളില്‍, അനധികൃതമായി പകര്‍ത്തി ഓണ്‍ലൈന്‍ സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ കാലത്ത്, എംടാക്കി പ്രാധാന്യം കൊടുക്കുന്നത് കണ്ടന്റ് സെക്യൂരിറ്റിക്കാണ്. നിലവില്‍ വന്‍ സാമ്പത്തിക നഷ്ടമാണ് സിനിമാ നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും സിനിമ അനധികൃതമായി കോപ്പി ചെയ്തു ഓണ്‍ലൈന്‍ സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ നേരിടേണ്ടി വരുന്നത്.

എന്നാല്‍ സിനിമാ മേഖലയെ തകര്‍ക്കുന്ന പൈറസി എന്ന വിപത്തിനെ മുഴുവനായും ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എംടാക്കി എന്ന പുതിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെട്ടു. കോടികള്‍ മുടക്കി സിനിമ എടുക്കുന്ന സിനിമ നിര്‍മാതാക്കള്‍ക്ക് എംടാക്കിയുടെ സാങ്കേതിക മികവ് വലിയൊരു ആശ്വാസമാകും. അതു കൊണ്ടു തന്നെ പ്രമുഖ സിനിമ നിര്‍മാതാക്കള്‍ നിരവധി സൂപ്പര്‍ സ്റ്റാര്‍ സിനിമകള്‍ എംടാക്കിയിലൂടെ പ്രദര്‍ശിപ്പിക്കുവാന്‍ തയാറായി മുന്നോട്ടു വന്നിട്ടുണ്ട്. വരും മാസങ്ങളില്‍ സൗത്ത് ഇന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായി നിരവധി സിനിമകള്‍ എംടാക്കിയിലൂടെ സിനിമാപ്രേമികള്‍ക്ക് ആസ്വദിക്കാം.

സൈബര്‍ സെക്യൂരിറ്റി രംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള സാങ്കേതിക വിദഗ്ധരാണ് ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ എംടാക്കിയെ സജ്ജമാക്കിയത്. സൈറ്റില്‍ നിന്നും സിനിമ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ അനുവദിക്കുന്നില്ല എന്നു മാത്രമല്ല, സ്‌ക്രീന്‍ റെക്കോര്‍ഡിങ് പോലും തടയാന്‍ പറ്റുന്ന രീതിയിലാണ് എംടാക്കി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൊച്ചിയും ദുബായിയും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡ് മൈന്‍ഡ് ഐടി സെക്യൂരിറ്റി കമ്പനിയാണ് എംടാക്കി എന്ന ഒടിടി പ്ലാറ്റഫോം ജനങ്ങളിലേക്ക് എത്തിക്കുന്നുന്നത്.

വ്യത്യസ്തമായ പാക്കേജുകള്‍ എംടാക്കിയില്‍ ലഭ്യമാണ്. ചിങ്ങം ഒന്നു മുതല്‍ ആപ്പ് സ്റ്റോറിലും, ഐ.ഒ.എസിലും എംടാക്കി ലഭ്യമാകും. പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള സിനിമകള്‍ മാത്രം തിരഞ്ഞെടുത്ത് കാണുവാനുള്ള ഓപ്ഷന്‍ എംടാക്കിയില്‍ ലഭ്യമാണ്. ഇത് കൂടാതെ മറ്റു ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്നും വ്യത്യസ്തമായി, സിനിമകള്‍ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, സ്മാര്‍ട്ട് ടിവി തുടങ്ങി മൂന്ന് ഉപകരണങ്ങളിലും ഒരേ സമയം വീക്ഷിക്കാന്‍ പ്രേക്ഷകന് സാധിക്കും.

മറ്റ് പ്രാദേശിക പ്ലാറ്റ്‌ഫോമുകള്‍ എച്ച്ഡി ഗുണമേന്മ വാഗ്ദാനം നല്‍കുമ്പോള്‍ എംടാക്കിയില്‍ സിനിമ വീക്ഷിക്കാന്‍ സാധിക്കുക 2K, 4K ഗുണമേന്മയില്‍ ആയിരിക്കും. എംടാക്കിയില്‍ റീചാര്‍ജ് ചെയ്യുന്നതിനായി വിവിധ ഓപ്ഷനുകള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഒ.ടി.ടിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ് www.mtalkie.com.
നിര്‍മാതാക്കളും വിതരണക്കാരും തങ്ങളുടെ സിനിമകള്‍ എംടാക്കി ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: +919207094607, ഇമെയില്‍: marketing@mtalkie.com.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ