സിനിമാ നയം കരട് രൂപീകരണ സമിതിയില്‍ നിന്നും നടനും എംഎല്‍എയുമായ മുകേഷിനെ ഒഴിവാക്കി. ലൈംഗികപീഡന കേസില്‍ പ്രതിയായ മുകേഷിനെ സിപിഎം നിര്‍ദേശ പ്രകാരമാണ് ഒഴിവാക്കിയത്. സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നടത്തുന്ന കോണ്‍ക്ലേവിന് മുന്നോടിയായാണ് നയരൂപീകരണ സമിതി സര്‍ക്കാര്‍ രൂപീകരിച്ചത്. ഷാജി എന്‍. കരുണ്‍ ആണ് സമിതിയുടെ ചെയര്‍മാന്‍. സിനിമാ നയം രൂപീകരിക്കാന്‍ സംഘടിപ്പിക്കുന്ന സമിതിയില്‍ ലൈംഗികാതിക്രമ ആരോപണങ്ങള്‍ നേരിടുന്ന മുകേഷിന്റെ സാന്നിധ്യം വിവാദമായിരുന്നു.
മുകേഷിനെ പത്തംഗ സമിതിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ മാറ്റണമെന്ന് സംവിധായകന്‍ വിനയന്‍, ആഷിഖ് അബു ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് സര്‍ക്കാര്‍ തള്ളി.
എംഎല്‍എ സ്ഥാനത്തുനിന്ന് മുകേഷ് രാജി വയ്ക്കില്ല. മുകേഷിനെ കൂടാതെ മഞ്ജു വാര്യര്‍, പത്മപ്രിയ, ഛായാഗ്രാഹകന്‍ രാജീവ് രവി, നിഖില വിമല്‍, നിര്‍മ്മാതാവ് സന്തോഷ് കുരുവിള എന്നിവരാണ് സിനിമാ മേഖലയില്‍ നിന്നുള്ള സമിതിയിലെ മറ്റുള്ളവര്‍.