മുകേഷിന്‍റെ മുൻകൂര്‍ ജാമ്യം; ഹൈക്കോടതിയിൽ അപ്പീൽ നൽകേണ്ടെന്ന് സർക്കാർ തീരുമാനം

ബലാത്സംഗക്കേസിൽ നടനും എംഎല്‍എയുമായ മുകേഷിന്റെ മുൻകൂര്‍ ജാമ്യത്തിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകേണ്ടെന്ന് സർക്കാർ തീരുമാനം. മുൻകൂര്‍ ജാമ്യം നല്‍കികൊണ്ടുള്ള എറണാകുളം സെഷൻസ് കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നത് സര്‍ക്കാര്‍ വിലക്കി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുകേഷിന് മുൻകൂർ ജാമ്യം നൽകിയത്.

ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ആഭ്യന്തര വകുപ്പിന്‍റെ ഇടപെടൽ. എസ്ഐടി നൽകിയ കത്ത് പ്രോസിക്യൂഷൻ മടക്കും. അപ്പീലിന് സാധ്യത ഇല്ലെന്ന് മറുപടി നൽകും. നേരത്തെ മുകേഷിൻ്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടാൻ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനായിരുന്നു തീരുമാനം.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവ് വിചാരണയെ ബാധിക്കുമെന്നും അതിജീവിതയുടെ മൊഴിയെ അവിശ്വസിക്കുന്നതാണ് മുന്‍കൂര്‍ ജാമ്യ ഉത്തരവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങിയത്. ഹൈക്കോടതിയെ സമീപിക്കേണ്ടന്നാണ് അന്വേഷണ സംഘത്തിന് ആഭ്യന്തര വകുപ്പ് നല്‍കിയ നിര്‍ദേശം. മുൻകൂര്‍ ജാമ്യത്തിനെതിരെയുള്ള അപ്പീല്‍ ഹര്‍ജി തയ്യാറാക്കിയിരുന്നു. ഇതിനിടെയാണ് സര്‍ക്കാരിന്‍റെ അസാധാരണ ഇടപെടലുണ്ടായത്.

Latest Stories

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം

"സഞ്ജുവിന്റെ സ്ഥിരത ഇപ്പോൾ കോമഡിയാണ്"; താരത്തെ വിമർശിച്ച് സൗത്താഫ്രിക്കന്‍ സ്ട്രാറ്റെജി അനലിസ്റ്റ്

'ഡിസി ബുക്ക്സ് ഫെസിലിറ്റേറ്റർ മാത്രം, പൊതുരംഗത്ത് നിൽക്കുന്നവരെ ബഹുമാനിക്കുന്നു'; ആത്മകഥ വിവാദത്തിൽ ഒന്നും പറയാനില്ലെന്ന് രവി ഡിസി

വിരാട് കോഹ്‌ലിക്ക് എതിരെ അങ്ങനെ പന്തെറിഞ്ഞാൽ വിക്കറ്റ് ഉറപ്പാണ്, ഓസ്‌ട്രേലിയക്കാർക്ക് ഉപദേശവുമായി സഞ്ജയ് മഞ്ജരേക്കർ

ഇത് 'ബ്രാന്‍ഡ് ന്യൂ ബാച്ച്' എന്ന് ലിജോ ജോസ് പെല്ലിശേരി; ആശംസകളുമായി സുരഭി ലക്ഷ്മിയും, ഹിറ്റടിച്ച് 'മുറ'

ആത്മകഥ വിവാദത്തിൽ പ്രാഥമിക അന്വേഷണം, കേസെടുക്കില്ല; ജില്ലാ പൊലീസ് മേധാവി അന്വേഷിക്കും

ടെലിഗ്രാം സിഇഒ ബീജം നല്‍കും; സൗജന്യ ഐവിഎഫ് ചികിത്സ വാഗ്ദാനം ചെയ്ത് അള്‍ട്രാവിറ്റ ഫെര്‍ട്ടിലിറ്റി ക്ലിനിക്ക്

വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രം

നവീന്‍ ബാബുവിന്റെ കോള്‍ ലിസ്റ്റ് കേന്ദ്രീകരിച്ച് അന്വേഷണം; കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു

ഉള്ളത് പറയാമല്ലോ ആ ദിവസം ഞാൻ വെറുക്കുന്നു, അത്രമാത്രം അത് എന്നെ മടുപ്പിച്ചു; ധോണി പറഞ്ഞത് ഇങ്ങനെ