കൂടത്തായി ജോളിയായി മുക്ത; ആശംസകളുമായി റിമി ടോമി, വീഡിയോ

കൂടത്തായി കൊലപാതക പരമ്പര സീരിയലില്‍ ജോളിയായി നടി മുക്ത. ജനുവരി 13-ന് എത്തുന്ന സീരിയലിന്റെ പ്രൊമോ വീഡിയോ ഷെയര്‍ ചെയ്ത് മുക്തക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് റിമി ടോമി.

പാലാമറ്റം കുടുംബത്തിലെ മൂന്നുപേരെ അടക്കിയ കല്ലറക്ക് സമീപം മഴയത്ത് കുടയുമായി നില്‍ക്കുന്ന സ്ത്രീയായാണ് മുക്ത പ്രൊമോ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഫ്‌ളവേഴ്‌സ് മൂവി ഇന്റര്‍നാഷണല്‍ ആണ് സീരിയല്‍ അവതരിപ്പിക്കുന്നത്.

താമരശേരി കൂടത്തായിയില്‍ 14 വര്‍ഷത്തിനിടെ പൊന്നാമറ്റം കുടുംബത്തിലെ ആറു പേരെയാണ് സയനൈഡ് ഉപയോഗിച്ച് ജോളി കൊലപ്പെടുത്തിയത്. കൂടത്തായി കൊലക്കേസുമായി ബന്ധപ്പെട്ട് രണ്ട് സിനിമകള്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

View this post on Instagram

A post shared by Rimitomy (@rimitomy)

Read more