'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് തമിഴകത്തേക്ക് ; റീമേക്കിന് സാദ്ധ്യത

വിനീത് ശ്രീനിവാസന്‍ ചിത്രം ‘മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സും’ തമിഴിലേക്ക് റീമേക്ക് ചെയ്യന്നുവെന്ന് റിപ്പോര്‍ട്ട്. തമിഴിലെ രണ്ട് മുന്‍നിര പ്രൊഡക്ഷന്‍ കമ്പനികള്‍ ചിത്രത്തിന്റെ റീമേയ്ക്ക് അവകാശം സ്വന്തമാക്കാന്‍ അണിയറപ്രവര്‍ത്തകരെ സമീപിച്ചുവെന്ന് സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക് പറഞ്ഞു. ‘തമിഴിലെ രണ്ട് പ്രൊഡക്ഷന്‍ കമ്പനികള്‍ ആണ് ഇപ്പോള്‍ സിനിമയുടെ റീമേയ്ക്ക് അവകാശം സ്വന്തമാക്കാന്‍ ഞങ്ങളെ സമീപിച്ചത്. ഇപ്പോള്‍ ഈ രണ്ട് പ്രൊഡക്ഷന്‍ ഹൗസ് മാത്രമേ ഇങ്ങോട്ട് ബന്ധപ്പെട്ടുള്ളു,’ അഭിനവ് പ്രതികരിച്ചു.

മുകുന്ദന്‍ ഉണ്ണിയെ അവതരിപ്പിച്ച വിനീത് ഒരുപാട് പ്രേക്ഷക പ്രശംസ നേടി. ഈ മാസം 11 ന് റിലീസ് ചെയ്ത ചിത്രത്തിന് ഇപ്പോഴും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രമല്ല പല സംസ്ഥാനങ്ങളിലും ചിത്രത്തിന് നല്ല അഭിപ്രായമാണുള്ളത്.

കൂടാതെ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അഭിനവ് നേരത്തെ അറിയിച്ചിരുന്നു. വിനീത് ശ്രീനിവാസന് പുറമേ സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തന്‍വിറാം, ജഗദീഷ് , മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ്ജ് കോര, ആര്‍ഷ ചാന്ദ്‌നി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിമല്‍ ഗോപാലകൃഷ്ണനും അഭിനവ് സുന്ദര്‍ നായകും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ക്യാമറ വിശ്വജിത്ത് ഒടുക്കത്തില്‍, അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ജോയി മൂവിസിന്റെ ബാനറില്‍ ഡോക്ടര്‍ അജിത്ത് ജോയിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ