വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന മുന്തിരി മൊഞ്ചന്‍ റിലീസിന് മുമ്പ് തന്നെ വലിയ ശ്രദ്ധ നേടുകയാണ്. ഇപ്പോഴിതാ ചിത്രം തമിഴില്‍ ഒരുങ്ങുകയാണ്. യോഗി ബാബു ആണ് സലിം കുമാറിന്റെ പ്രതീകാത്മകമായ തവള കഥാപാത്രം ചെയ്യുന്നത്. ഫ്രൈഡേ, ടൂര്‍ണമെന്റ്, ഒരു മെക്‌സിക്കന്‍ അപരതയ്ക്കു ശേഷം മനേഷ് കൃഷ്ണന്‍ നായകനാകുന്ന മുന്തിരി മൊഞ്ചന്‍ ഡിസംബര്‍ 6നാണ് റിലീസ് ചെയ്യുന്നത്..
ഒരു ട്രെയിന്‍ യാത്രയില്‍ കണ്ടുമുട്ടുന്നവരാണ് വിവേക് വിശ്വനാഥും (മനേഷ് കൃഷ്ണന്‍) ദീപികയും(കൈരാവി തക്കര്‍). വളരെ അവിചാരിതമായിട്ടാണ് ഇവര്‍ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. എന്നാല്‍ ആ കണ്ടുമുട്ടല്‍ ചില പ്രശ്‌നങ്ങളിലേക്ക് വഴിമാറുകയാണ്. ഇവര്‍ക്കിടയിലേക്ക് വന്നുചേരുന്ന ഒരു ഓണ്‍ലൈന്‍ ബുക്ക് ലൈബ്രറി സ്റ്റാര്‍ട്ടപ്പ് നടത്തുന്ന പെണ്‍കുട്ടിയാണ് ഇമ രാജീവ്(ഗോപിക അനില്‍). രസകരമായ ഇവരുടെ സൗഹൃദമുഹൂര്‍ത്തങ്ങള്‍ ഗൗരവമായ ചില വിഷയങ്ങള്‍ക്ക് വഴിമാറുന്നതാണ് മുന്തിരിമൊഞ്ചന്റെ ഇതിവൃത്തം.
വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ്. ഛായാഗ്രഹണം ഷാന്‍ ഹാഫ്‌സാലി. പശ്ചാത്തല സംഗീതം റിജോഷ്.