ഗാനം മാത്രമല്ല, ബിഹൈന്‍ഡ് സീന്‍സും വൈറല്‍; ഹിറ്റടിച്ച് 'മുറ'യിലെ റാപ്പ് സോംഗ്; ഒക്ടോബര്‍ 18ന് ചിത്രം തിയേറ്ററുകളിലേക്ക്

ഒക്ടോബര്‍ 18ന് തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ് മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ‘മുറ’. നേരത്തെ പുറത്തുവിട്ട ചിത്രത്തിലെ ‘അടുത്തോട്ടടുക്കണ്ട’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയിരുന്നു. മാസ് ലുക്കില്‍ സുരാജ് വെഞ്ഞാറമൂടും യുവതാരങ്ങളും പ്രത്യക്ഷപ്പെട്ട ഗാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

ഒരു മില്യണ്‍ വ്യൂസ് നേടി ഗാനം ഹിറ്റ് ആയതിന് പിന്നാലെ ഇതിന്റെ ബിഹൈന്‍ഡ് സീന്‍സും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഈ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ക്രിസ്റ്റി ജോബിയുടെ സംഗീതത്തില്‍ മുറയുടെ ഗാന രചനയും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത് റൈക്കോ ആണ്.

കപ്പേളയ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുറ. സുരാജ് വെഞ്ഞാറമ്മൂടും ഹൃദു ഹാറൂണുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. മാലാ പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യദു കൃഷ്ണാ, വിഘ്‌നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുറയുടെ രചന നിര്‍വഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്. എച്ച്ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റേതായി മുമ്പ് പുറത്ത വന്ന ടീസര്‍ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരുന്നു.

വ്യത്യസ്തമാര്‍ന്ന പ്രമേയത്തിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിലേക്ക് തിരുവനന്തപുരം പ്രദേശവാസികള്‍ക്ക് മുന്‍തൂക്കം നല്‍കി കൊണ്ടുള്ള ചിത്രമാണിത്. തിരുവനന്തപുരം, മധുരൈ, തെങ്കാശി, ബെംഗളൂരു എന്നീ ലൊക്കേഷനുകളിലായാണ് ചിത്രം ഷൂട്ട് ചെയ്തത്. ഫ്‌ളവേഴ്‌സ് ടിവിയിലെ ഉപ്പും മുളകും എന്ന പരിപാടിയിലൂടെ ശ്രദ്ധേയനാ സുരേഷ് ബാബുവാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

ഫാസില്‍ നാസര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചമന്‍ ചാക്കോയാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : റോണി സക്കറിയ, കലാസംവിധാനം: ശ്രീനു കല്ലേലില്‍, മേക്കപ്പ്: റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: നിസാര്‍ റഹ്‌മത്ത്, ആക്ഷന്‍: പി.സി. സ്റ്റണ്ട്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത്ത് പിരപ്പന്‍കോട്, പിആര്‍ഒ പ്രതീഷ് ശേഖര്‍.

Latest Stories

കത്തോലിക്ക ബാവയുടെ സ്ഥാനാരോഹണം; കേന്ദ്രം നാലംഗ പ്രധിനിധി സംഘത്തെ അയക്കും

ഔദ്യോഗിക വസതിയിൽ കണക്കിൽപ്പെടാത്ത കെട്ടുകണക്കിന് പണം; ഹൈക്കോടതി ജഡ്ജിക്കെതിരെ ആഭ്യന്തര അന്വേഷണത്തിന് സുപ്രീംകോടതി

IPL MEMORIES: കൈയും കാലും മുഖവും എല്ലാം കെട്ടി ആ വിദേശ താരങ്ങൾ എന്നെ ഉപദ്രവിച്ചു, മദ്യപിച്ച ശേഷം എന്നെ അവർ ഉപേക്ഷിച്ചു; ഇന്ത്യൻ സൂപ്പർതാരം ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ

ട്രംപിന്റെ നയങ്ങളെക്കുറിച്ചുള്ള അഭിപ്രായ വ്യത്യസം; ഫ്രഞ്ച് ശാസ്ത്രജ്ഞന്റെ പ്രവേശനം നിഷേധിക്കുകയും നാടുകടത്തുകയും ചെയ്ത് യുഎസ്

അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വിവാദ വിധി; അപലപിച്ച് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി, സുപ്രീംകോടതി ഇടപെടണമെന്ന് അഭിഭാഷകർ; പ്രതിഷേധം ശക്തം

IPL 2025: മോനെ ഋതുരാജേ, നിന്നെ കാത്ത് ഒരു പണിയുണ്ട്: ആകാശ് ചോപ്ര

ഏറ്റുമാനൂരിലെ അമ്മയുടെയും പെൺമക്കളുടെയും മരണം; നോബിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി, ജാമ്യം നൽകരുതെന്ന് ഷൈനിയുടെ അച്ഛൻ, കക്ഷി ചേർന്നു

ഞെട്ടിക്കും വില! ഖുറേഷി അബ്രാമിന്റെ സ്‌റ്റൈലിഷ് ലുക്കിന് മാത്രം പൊടിച്ചത് ലക്ഷങ്ങള്‍; ജാക്കറ്റിന്റെയും സണ്‍ഗ്ലാസിന്റെയും വില ഇതാണ്

എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നിർബന്ധിത പഠന വിഷയമാക്കും; നിർണായക തീരുമാനവുമായി കർണാടക

CT 2025: ചാമ്പ്യൻസ് ട്രോഫി ടീമിൽ എടുത്തില്ല, രോഹിത്തിന് മറുപടിയുമായി മുഹമ്മദ് സിറാജ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ