മുരളി ​ഗോപിക്ക് എന്നേന്നും പ്രിയം.... ടിയനോട്!

ഒരു പിടി നല്ല ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മുരളി ​ഗോപിക്ക് പ്രിയം ടിയനോട്. ജിയന്‍ കൃഷ്ണകുമാറിന്റെ സംവിധാനത്തിൽ മുരളി ​ഗോപി തിരക്കഥയൊരുക്കി പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് ടിയൻ. 2017ല്‍ റിലീസ് ചെയ്ത ചിത്രം മികച്ച നിരൂപക പ്രശംസ നേടിയെങ്കിലും ബോക്സോഫീസില്‍ പരാജയപ്പെടുകയായിരുന്നു.

ചിത്രം റിലീസായി അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയായ ദിവസം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രമാണ് ടിയാന്‍ എന്ന് പറയുകയാണ് മുരളി ഗോപി. തൻ്റെ ഫേയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്.  ‘ബോക്സോഫീസില്‍ പരാജയമാണെങ്കിലും ടിയാന്‍ എനിക്ക് എന്നേന്നും പ്രിയപ്പെട്ട ചിത്രം’ എന്നാണ് മുരളി ഗോപി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

സമകാലിക രാഷ്ട്രീയവും സംഭവങ്ങളും വിഷയമാക്കി ചില വ്യക്തികളുടെ ജീവിതകഥ പറയുന്ന ചിത്രമായിരുന്നു ടിയാൻ. റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ടിയാന്‍ നിര്‍മിച്ചത്. ഗോപി സുന്ദറായിരുന്നു സംഗീതം.

അതേസമയം പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന എമ്പുരാനാണ് മുരളിയുടെ തിരക്കഥയില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. എമ്പുരാന്റെ തിരക്കഥ ലോക്ക് ചെയ്തു എന്ന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ