മുരളിയുടെ ശില്‍പത്തിന് വേണ്ടി ചെലവഴിച്ചത് മൂന്ന് വര്‍ഷം, മാനഹാനി മാത്രമാണ് ഒടുവില്‍ കിട്ടിയത് : പ്രതികരണവുമായി ശില്‍പി വില്‍സണ്‍ പൂക്കോയി

മുരളിയുടെ ശില്‍പത്തിനായി 3 വര്‍ഷം ചെലവഴിച്ചിട്ടും തനിക്ക് ഒടുവില്‍ മാനഹാനി മാത്രമാണ് പ്രതിഫലമായി കിട്ടിയത് എന്നും ശില്‍പി വില്‍സണ്‍ പൂക്കോയി. സംഗീത നാടക അക്കാദമിക്കു വേണ്ടി നടന്‍ മുരളിയുടെ ശില്‍പം പൂര്‍ത്തിയാക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. ശില്‍പത്തിന്റെ ചിത്രം അയച്ചു കൊടുത്തപ്പോള്‍ തെറ്റില്ല എന്ന് ഭാരവാഹികള്‍ പറഞ്ഞതില്‍ പ്രകാരം നിര്‍മാണം തുടരുകയായിരുന്നു എന്നാണ് വിത്സണ്‍ പറയുന്നത്.

കളിമണ്ണില്‍ ശില്‍പ്പ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ കൊറോണ കാലമായിരുന്നു. അതിനാല്‍, അക്കാദമി ഭാരവാഹികള്‍ക്കു നേരിട്ടു വിലയിരുത്താന്‍ കഴിഞ്ഞില്ല. ശില്‍പത്തിന്റെ ചിത്രം അയച്ചു കൊടുത്തപ്പോള്‍ തെറ്റില്ലെന്നു പറയുകയും നിര്‍മ്മാണം തുടരാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

എറണാകുളത്ത് എരൂരിലുള്ള സ്റ്റുഡിയോയില്‍ അജ്ഞാത സംഘം ആക്രമിച്ച് ശില്‍പം തകര്‍ത്തു. അതിനു ശേഷം രണ്ടാമതൊരു ചിത്രം അക്കാദമി നല്‍കിയതു വച്ചായിരുന്നു നിര്‍മ്മാണം. ഇത് വച്ച് കളിമണ്ണില്‍ ശില്‍പം പൂര്‍ത്തിയായപ്പോള്‍ പരിശോധിക്കാനെത്തിയത് കലയുമായി ബന്ധമില്ലാത്ത സാങ്കേതിക വിദഗ്ധരും.

മുരളിയുമായി സാദൃശ്യമില്ലെന്ന ഇവരുടെ ശുപാര്‍ശ അക്കാദമി ചെയര്‍മാനായിരുന്ന നേമം പുഷ്പരാജും ശരിവച്ചു. 19 ലക്ഷത്തിന് കരാര്‍ ഏറ്റെടുത്ത ജോലിക്ക് മുന്‍കൂറായി 5,70,000 രൂപയാണ് കൈപ്പറ്റിയത്. ഇത് അടിയന്തരമായി തിരിച്ചു നല്‍കാനും ആവശ്യപ്പെട്ടു.

കുമാരകോടിയിലെ ആശാന്റെ ശില്‍പം, ആലപ്പുഴ പുന്നപ്ര വയലാര്‍ ശില്‍പം, രാജാകേശവദാസന്റെ ശില്‍പം തുടങ്ങി ഒട്ടേറെ ശില്‍പങ്ങള്‍ ചെയ്തിട്ടുണ്ട്. ഇതില്‍ എനിക്ക് മുരളിയുടെ ശില്‍പത്തിനായി 3 വര്‍ഷം ചിലവഴിക്കേണ്ടിവന്നു. മാനഹാനി മാത്രമാണ് എനിക്ക് പ്രതിഫലമായി കിട്ടിയത്’.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി