പാപ്പന്‍ എന്ന സിനിമയിലേക്ക് എന്നെ വിളിച്ചപ്പോള്‍ ഞാന്‍ ഒരിക്കലും വിശ്വസിക്കാത്ത ഒരു കാര്യം മുരുകന്‍ ഏട്ടന്‍ പറഞ്ഞു: നിര്‍മ്മല്‍ പാലാഴി

സുരേഷ് ഗോപി ജോഷി കൂട്ടുകെട്ടിലെ പാപ്പനില്‍ ചെറിയൊരു കഥാപാത്രമായി നിര്‍മ്മല്‍ പാലാഴിയും എത്തിയിരുന്നു. ചിത്രത്തിലേക്ക് താനെത്തിയതിനെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് നിര്‍മ്മല്‍ പാലാഴി.

അദ്ദേഹത്തിന്റെ കുറിപ്പ്

ജോഷി സാറിന്റെ സിനിമയില്‍ ഒരു വേഷം ആഗ്രഹിക്കാത്ത കലാകാരന്‍മാര്‍ വളരെ കുറവായിരിക്കും. കുറച്ചുകൂടെ സിനിമയൊക്കെ കിട്ടി ഞാന്‍ എന്ന നടനെ സാര്‍ തിരിച്ചറിയുന്ന കാലത്ത് വീട്ടില്‍ പോയിട്ട് വെറുപ്പിച്ചിട്ടാണെങ്കിലും സാറിന്റെ പടത്തില്‍ ഒരു കുഞ്ഞു വേഷമെങ്കിലും ചെയ്യണം എന്ന ആഗ്രഹം എനിക്കും ഉണ്ടായിരുന്നു????

ഒരു ദിവസം ഉച്ചക്ക് വന്ന ഫോണില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മുരുകന്‍ എട്ടനായിരുന്നു അടുത്ത ഒരു രണ്ട് ദിവസത്തേക്ക് ഒഴിവുണ്ടോ എന്ന് ചോദിച്ചുകൊണ്ട്. ജോഷി സാര്‍ സംവിധാനം ചെയ്യുന്ന ‘പാപ്പന്‍’ സിനിമയില്‍ ഒരു കുഞ്ഞു വേഷം. ഇനി അഥവാ ഒഴിവ് ഇല്ലെങ്കില്‍ പോലും ഞാന്‍ എങ്ങനെയെങ്കിലും ഒഴിവ് ഉണ്ടാക്കി അതില്‍ പോയി ചെയ്യും കാരണം എന്റെ സ്വപ്നങ്ങളില്‍ ജോഷി സാറിന്റെ സിനിമയില്‍ ചെയ്യുക എന്നത് ഒരുപാട് വര്‍ഷം കഴിഞ്ഞാല്‍ മാത്രം അത്രയും കഷ്ടപെട്ടാല്‍ കിട്ടുന്ന ഒന്ന് മാത്രമാണ്.

അതിന്റെ ഇരട്ടി മധുരം എന്നത് പണ്ട് മുതലേ ഒരു സൂപ്പര്‍ താരം എന്ന നിലയിലും കൂടുതല്‍ അറിഞ്ഞപ്പോള്‍ നല്ലൊരു മനുഷ്യന്‍ എന്ന നിലയിലും ഇഷ്ടവും ആരാധനയും മനസ്സില്‍ സൂക്ഷിക്കുന്ന സുരേഷ് ഏട്ടന്‍ (സുരേഷ് ഗോപി) നായകന്‍ ആവുന്ന സിനിമയില്‍ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഉള്ള സന്തോഷം.ഇത് വരെ സുരേഷ് ഏട്ടനെ നേരിട്ട് കാണാന്‍ ഉള്ള ഭാഗ്യം ഉണ്ടായിട്ടില്ല. അത് ഈ സിനിമ കൊണ്ടും സാധിച്ചില്ല. കാരണം കോമ്പിനേഷന്‍ സീനുകള്‍ ഒന്നും ഇല്ലായിരുന്നു????????

പാപ്പന്‍ എന്ന സിനിമയിലേക്ക് എന്നെ വിളിച്ചപ്പോള്‍ ഞാന്‍ ഒരിക്കലും വിശ്വസിക്കാത്ത ഒരു കാര്യം മുരുകന്‍ ഏട്ടന്‍ പറഞ്ഞു ഡാ.. ഈ പടത്തിലേക്ക് നിന്നെ വിളിക്കാന്‍ പറഞ്ഞത് ജോഷി സാര്‍ തന്നെയാ. ഒന്ന് പൊയ്‌ക്കോളി മുരുകേട്ടാ.. എന്ന് ഞാന്‍.അലടാ സത്യം എന്ന്??????????????
എന്റെ സീന്‍ കഴിഞ്ഞു കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങി പോവുമ്പോള്‍ സാറ് പറഞ്ഞു ടാ.. അടുത്ത തവണ പെട്ടന്ന് വന്ന് പോവാന്‍ സമ്മതിക്കില്ല ട്ടോ എനിക്ക് ഒപ്പന്‍ ആയുള്ള ഡെയ്റ്റ് വേണം അത് കേട്ടപ്പോള്‍ മനസ്സ് നിറഞ്ഞു ഒപ്പം കണ്ണും

Latest Stories

തോറ്റ് നില്‍ക്കുന്ന സാഹചര്യത്തില്‍ മുങ്ങുന്ന നായകനെ നമുക്ക് വേണ്ട, തിരിച്ചുവരുമ്പോള്‍ ക്യാപ്‌നാക്കരുത്: രോഹിത്തിനെതിരെ ഗവാസ്‌കര്‍

'ബിജെപി പണമൊഴുക്കിയത് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു, തുടര്‍ നടപടി ആവശ്യപ്പെട്ടു'; മുൻ ഡിജിപി നൽകിയ കത്ത് പുറത്ത്

ഇത് കണ്ടകശനി തന്നെ, ഇന്ത്യൻ സൂപ്പർ താരത്തിന് വമ്പൻ തിരിച്ചടി; ഒന്ന് കഴിഞ്ഞപ്പോൾ മറ്റൊന്ന്

വിധിയെഴുതാൻ അമേരിക്ക; പോളിങ് ഇന്ന്, വിജയപ്രതീക്ഷയിൽ കമല ഹാരിസും ഡൊണാൾഡ് ട്രപും

'ഇനി പോരാട്ടത്തിന്‍റെ ദിനങ്ങൾ'; സ്കൂൾ കായികമേളയുടെ ഗെയിംസ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

ഓപ്പറേഷന്‍ ശുഭയാത്ര: വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ ശക്തമായ നടപടി; ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

"എനിക്ക് ഹാർട്ട് അറ്റാക്ക് തന്ന ഏക ഇന്ത്യൻ താരം അവനാണ്, ശെരിക്കും ഞങ്ങൾ ഭയപ്പെട്ടിരുന്നു; തുറന്ന് പറഞ്ഞ് ന്യുസിലാൻഡ് ക്യാപ്റ്റൻ

മുഡ ഭൂമിയിടപാട് കേസില്‍ സിദ്ധരാമയ്യ വീണ്ടും കുരുക്കില്‍; ചോദ്യംചെയ്യലിന് ഹാജരാകാന്‍ ലോകായുക്തയുടെ നോട്ടീസ്; കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം തുലാസില്‍

ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടിക്കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

പുതിയ ചിന്തയുമായി വന്നാല്‍ സ്വീകരിക്കും; സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് ബിനോയ് വിശ്വം