സംഗീതസംവിധായകനും നടി രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുല്‍ സുബ്രഹ്‌മണ്യന്‍ വിവാഹിതനായി. ഡെബി സൂസന്‍ ചെമ്പകശേരിയാണ് വധു. പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് രാഹുലും ഡെബിയും വിവാഹിതരായത്.
ജൂണ്‍ 12ന് ആയിരുന്നു വിവാഹം. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു രാഹുലിന്റെയും ഡെബിയുടെയും വിവാഹനിശ്ചയം. വിവാഹശേഷം കൊച്ചിയില്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് വിവാഹവിരുന്ന് ഒരുക്കിയിരുന്നു.
ജയസൂര്യ, ജോമോള്‍, ഭാവന, ശില്‍പ ബാല, മൃദുല മുരളി, ഷഫ്‌ന, വിനീത്, അഭയ ഹിരണ്‍മയി, ഇന്ദ്രന്‍സ് തുടങ്ങി സിനിമാസംഗീതരംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. രമ്യ നമ്പീശനും സുഹൃത്തുക്കളും ചേര്‍ന്നുള്ള നൃത്തത്തിന്റെ വീഡിയോയും ശ്രദ്ധ നേടുന്നുണ്ട്.
View this post on Instagram
2013ല്‍ പുറത്തിറങ്ങിയ ‘മങ്കിപെന്‍’ എന്ന ചിത്രത്തിനു സംഗീതമൊരുക്കിയാണ് രാഹുല്‍ ചലച്ചിത്രസംഗീതമേഖലയിലേക്ക് ചുവടു വച്ചത്. പിന്നീട് ‘ജോ ആന്‍ഡ് ദ് ബോയ്’, ‘സെയ്ഫ്’, ‘മേപ്പടിയാന്‍’, ‘ഹോം’ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയും സംഗീതം ഒരുക്കിയിട്ടുണ്ട്.
View this post on Instagram