സംഗീത സംവിധായകന്‍ സിദ്ധാര്‍ഥ് വിജയന്‍ അന്തരിച്ചു

കലാഭവന്‍ മണിയുടെ പാട്ടുകള്‍ക്ക് ഈണം നല്‍കി പ്രശസ്തനായ സംഗീത സംവിധായകന്‍ സിദ്ധാര്‍ഥ് വിജയന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. 65 വയസായിരുന്നു. സംസ്‌കാരം വൈകിട്ട് നാലിന് മുരുക്കുംപാടം ശ്മശാനത്തില്‍ നടക്കും.

കലാഭവന്‍ മണിയുടെ 45 ആല്‍ബങ്ങള്‍ക്കായി അഞ്ഞൂറോളം ഗാനങ്ങളാണ് സിദ്ധാര്‍ഥ് വിജയന്‍ ഒരുക്കിയത്. 1983-ല്‍ സുജാതയും മാര്‍ക്കോസും ചേര്‍ന്ന് ആലപിച്ച “അത്തപ്പൂക്കളം” ആണ് ആദ്യ ആല്‍ബം. തുടര്‍ന്ന് മാഗ്‌നാ സൗണ്ട്, ഗീതം കാസറ്റ്, ഈസ്റ്റ് കോസ്റ്റ്, സിബിഎസ് എന്നിവയ്ക്കായി ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ ചിട്ടപ്പെടുത്തി.

“സ്വാമി തിന്തകത്തോം” എന്ന അയ്യപ്പഭക്തിഗാന ആല്‍ബത്തിനുവേണ്ടി 1999-ലാണ് മണിയുമായി ആദ്യമായി ഒന്നിക്കുന്നത്. തുടര്‍ന്ന് 11 അയ്യപ്പഭക്തിഗാന കാസറ്റുകള്‍ ഇറക്കി. “മകരപ്പുലരി”യാണ് അവസാന കാസറ്റ്. കൂടാതെ നാടന്‍പാട്ടുകളുടെ 10 കാസറ്റുകള്‍, ചാലക്കുടിക്കാരന്‍ ചങ്ങാതി, അമ്മ ഉമ്മ മമ്മി, മണിച്ചേട്ടാ നിമ്മി വിളിക്കുന്നു എന്നീ കോമഡി ആല്‍ബങ്ങളും ഉള്‍പ്പെടെ 45 കാസറ്റുകള്‍ മണിക്കായി ഒരുക്കിയിരുന്നു.

മൂന്ന് മലയാള സിനിമയ്ക്കും നിരവധി തമിഴ് മലയാളം റീമേക്കുകള്‍ക്കും കാസറ്റുകള്‍ക്കും സിദ്ധാര്‍ഥ് വിജയന്‍ സംഗീതം ഒരുക്കിയിട്ടുണ്ട്. മൂവായിരത്തോളം ഗാനങ്ങള്‍ക്ക് ഈണമിട്ടുണ്ട്.

Latest Stories

രണ്ടു ദിവസം പിഎസ്‌സി വെബ്‌സൈറ്റില്‍ പണി; ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെടും; ഹാള്‍ ടിക്കറ്റുകള്‍ മുന്‍കൂട്ടി ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദേശം

ടോപ് മാൻ ടോപ് ക്‌നോക്ക് ചേട്ടാ, സഞ്ജുവിന്റെ തകർപ്പൻ ഇന്നിങ്സിന് പ്രശംസയുമായി ഇന്ത്യൻ സൂപ്പർതാരം; സംഭവം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സമുദായത്തിനും സംഘടനയ്ക്കും നാണക്കേട്; അയോധ്യ മസ്ജിദ് നിര്‍മാണ കമ്മിറ്റിക്ക് നാലുവര്‍ഷം കൊണ്ട് പിരിക്കാനായത് ഒരു കോടിരൂപമാത്രം; സമിതികള്‍ പിരിച്ചുവിട്ട് ഐഐഎഫ്സി

ഇനി അവന്മാരെ കുഞ്ഞന്മാർ എന്നോ ദുർബലർ എന്നോ വിളിക്കരുത്, അങ്ങനെ വിളിക്കുന്നവർക്കാണ് ശരിക്കും കുഴപ്പം; സോഷ്യൽ മീഡിയയിൽ എങ്ങും അഫ്‍ഹാനിസ്ഥാൻ തരംഗം; നാണംകെട്ട് ദക്ഷിണാഫ്രിക്ക

ലെബനന് നേരെ വ്യോമാക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍; ഹിസ്ബുള്ള ഓപ്പറേഷന്‍ വിഭാഗം തലവന്‍ കൊല്ലപ്പെട്ടു

ലോകത്തിൽ ദൗർബല്യം ഇല്ലാത്തത് ഒരു ബോളർക്ക് മാത്രം, അവനെ ജയിക്കാൻ ഒരുത്തനും പറ്റില്ല; സഞ്ജയ് മഞ്ജരേക്കർ പറയുന്നത് ഇങ്ങനെ

കെഎസ്ആര്‍ടിസിയുടെ 73 ഡിപ്പോകള്‍ ലാഭത്തില്‍; നഷ്ടത്തില്‍ 20 ഡിപ്പോകള്‍ മാത്രം; കട്ടപ്പുറത്തായ ബസുകള്‍ നിരത്തിലിറക്കി; പുതുചരിത്രം കുറിച്ച് കേരളത്തിന്റെ ആനവണ്ടി

കേരളത്തോട് കൈമലര്‍ത്തി, ആന്ധ്രയ്ക്ക് കൈനിറയെ നല്‍കി;വയനാട്ടിലെ മോദിയുടെ പ്രഖ്യാപനം വാക്കുകളിലൊതുങ്ങി; സംസ്ഥാനത്തിന് സഹായം വൈകിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ആ പൊന്‍ചിരി മാഞ്ഞു, വിട പറഞ്ഞ് കവിയൂര്‍ പൊന്നമ്മ; സംസ്‌കാരം നാളെ

കുളിക്കാറില്ല, ആഴ്ചയില്‍ ഒരിക്കല്‍ ഗംഗാജലം ദേഹത്ത് തളിക്കും; ഭര്‍ത്താവിന്റെ ദുര്‍ഗന്ധം കാരണം വിവാഹമോചനം ആവശ്യപ്പെട്ട് യുവതി