സംഗീതജ്ഞന്‍ ബാലഭാസ്‌ക്കര്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം. 2018 സെപ്റ്റംബര്‍ 25-ന് ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാലഭാസ്‌ക്കര്‍ ഒക്ടോബര്‍ 2-ന് ആണ് ജീവിതത്തോടും കലാലോകത്തോടും വിട പറഞ്ഞത്. സിബിഐ അന്വേഷണം ഏറ്റെടുത്തതോടെ മരണത്തിലെ ദുരൂഹത മറ നീക്കി പുറത്തു വരുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
ബാലഭാസ്‌ക്കറിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് നടി അനുശ്രീ. ബാലഭാസ്‌ക്കറിന്റെ ഫോട്ടോ വാള്‍പേപ്പറായി വെച്ചിരിക്കുന്ന ഫോണിന്റെ ചിത്രമാണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്. “”അന്നും ഇന്നും ഈ ഫോണില്‍ ബാലുച്ചേട്ടന്‍…ഒരിക്കലും മറക്കില്ല”” എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
https://www.instagram.com/p/CF0uagPJ2Pu/?utm_source=ig_embed
സംഗീതജ്ഞനും ബാലഭാസ്‌ക്കറിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളുമായ സ്റ്റീഫന്‍ ദേവസിയും വൈകാരികമായ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ഈ നഷ്ടം വിവരിക്കാന്‍ വാക്കുകളില്ല. പക്ഷെ സംഗീതത്തിലൂടെ നീ സൃഷ്ടിച്ച മാജിക് ഇപ്പോഴും ആളുകളെ സുഖപ്പെടുത്തുകയും അവര്‍ക്ക് സമാധാനം നല്‍കുകയും സന്തോഷവും ആശ്വാസവും നല്‍കുകയും ചെയ്യുന്നു. നീയായിരുന്നു എനിക്ക് പിന്തുണ. നീയുണ്ടാക്കിയ ശൂന്യത ഇപ്പോഴും ഹൃദയത്തിലുണ്ട് എന്നാണ് സ്റ്റീഫന്‍ കുറിച്ചിരിക്കുന്നത്.
https://www.instagram.com/p/CFz6WawsVKq/?utm_source=ig_embed
ഓരോ ദിവസവും പ്രിയ സുഹൃത്തിനെ മിസ് ചെയ്യുന്നു എന്നും സ്റ്റീഫന്‍ ദേവസി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പാതിയില്‍ മുറിഞ്ഞ വയലിന്‍ നാദത്തിന്റെ ഓര്‍മ്മയ്ക്ക് 2 വയസ് എന്നാണ് ഗായകന്‍ വിധു പ്രതാപ് കുറിച്ചിരിക്കുന്നത്.
https://www.instagram.com/p/CFz9LYWJtHp/?utm_source=ig_embed