'എൻ്റെ ബെസ്റ്റി, എൻ്റെ ഹീറോ'; മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് ദുൽഖർ

ഇത്തിരി വൈകിയാണെകിലും മകന്റെ ആ ആശംസ എത്തി. എൻ്റെ ബെസ്റ്റി, എൻ്റെ ഹീറോ, എൻ്റെ അച്ഛന് ഏറ്റവും ജന്മദിനാശംസകൾ നേരുന്നു. ദുൽഖർ സൽമാൻ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണിത്. ഇരുവരും ഒപ്പമുള്ള ചിത്രങ്ങൾ ഇല്ലെന്ന് വൈകിയാണ് അറിഞ്ഞതെന്നും പോസ് ചെയ്യുന്നതിനോ സെൽഫിയെടുക്കുന്നതിനോ സമയം പാഴാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്തത്ര അമൂല്യവും രസകരവുമാണ് ഒന്നിച്ചുള്ള നിമിഷങ്ങളെന്നും ആശംസാകുറിപ്പിൽ ദുൽഖർ പറയുന്നു.

‘ഏറ്റവും നല്ല സുഹൃത്തുക്കൾ, ഒരിക്കലും ഒരുമിച്ചുള്ള ഫോട്ടോകളൊന്നും ഇല്ലെന്ന് വൈകിയാണ് ഞാൻ മനസ്സിലാക്കിയത്. പോസ് ചെയ്യുന്നതിനോ സെൽഫിയെടുക്കുന്നതിനോ സമയം പാഴാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്തത്ര അമൂല്യവും രസകരവുമാണ് അവർ ഒന്നിച്ചുള്ള നിമിഷങ്ങൾ. ഓരോ വർഷവും നിങ്ങളുടെ പിറന്നാൾ ദിനത്തിൽ പോസ്റ്റ് ചെയ്യുന്നതിനായി ഞങ്ങൾ ഫോട്ടോകൾ എടുക്കുന്നത് പതിവാണ്. എങ്ങനെയോ ഞങ്ങളുടെ രണ്ട് ഫോണുകളിലും ഞങ്ങൾ രണ്ടുപേരുടെയും മാത്രം ചിത്രങ്ങൾ ഉള്ളതായി തോന്നുന്നില്ല. പക്ഷെ അത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കാനും സ്നേഹിക്കാനും തുടങ്ങിയിരിക്കുന്നു. എൻ്റെ ബെസ്റ്റി, എൻ്റെ ഹീറോ, എൻ്റെ അച്ഛന് ഏറ്റവും ജന്മദിനാശംസകൾ നേരുന്നു.’ ദുൽഖറിന്റെ പോസ്റ്റ്

തന്റെ 73ാം പിറന്നാൾ നിറവിലാണ് മലയാളത്തിന്റെ മമ്മൂക്ക. പുതിയ മമ്മൂട്ടി പഴയ മമ്മൂട്ടി എന്നൊന്നില്ല. എന്നും എപ്പോഴും അയാള്‍ വേഷങ്ങളുടെ വൈവിധ്യങ്ങള്‍ കൊണ്ട് സ്വയം പുതുക്കിക്കൊണ്ടേയിരിക്കുന്നു. 1971 ല്‍ സത്യന്‍ മാഷിന്റെ കാല്‍തൊട്ട് വന്ദിച്ച് സിനിമ രംഗത്ത് തുടക്കമിട്ടു. പിന്നെ ചെറുവേഷങ്ങളിലൂടെ അമരത്തേക്ക്. പിന്നീട് അഭിനയത്തികവ് കൊണ്ട് മലയാള സിനിമയുടെ നെടുംതൂണായ പതിറ്റാണ്ടുകള്‍. പ്രായം മമ്മൂട്ടി എന്ന അതുല്യ കലാകാരന്റെ മുന്നില്‍ സലാം വച്ച് നില്‍ക്കാന്‍ തുടങ്ങിയിട്ട് 73 വർഷങ്ങള്‍.

Read more