'എന്റെ സഹോദരനാണ് കണ്ണേട്ടൻ, വിവാഹം കഴിക്കുന്ന കാര്യം നേരത്തെ അറിഞ്ഞു'; ബന്ധം വെളിപ്പെടുത്തി സൗഭാഗ്യ വെങ്കിടേഷ്

ഇക്കഴിഞ്ഞ ദിവസമാണ് നടി ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ താരങ്ങൾ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് സാമൂഹ്യമാധ്യമങ്ങളിൽ നേരിടുന്നത്. നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാൽ. സീരിയലുകളിൽ വില്ലത്തി ആയും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധർ. പത്തരമാറ്റ് എന്ന സീരിയലിൽ ഇരുവരും ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്.

ആദ്യ വിവാഹത്തില്‍ ഞാനൊരു വളര്‍ത്തുമൃഗത്തെ പോലെയായിരുന്നു, അതോടെ  വഴിപിരിഞ്ഞു'- ക്രിസ് വേണുഗോപാല്‍, kriss venugopal, kriss venugopal  marriage, divya sreedhar, divorce ...

May be an image of 2 people, beard and people smiling

താരങ്ങളുടേത് രണ്ടാം വിവാഹമാണെന്നതും ഇരുവരും തമ്മിൽ വലിയ പ്രായവ്യത്യാസം ഉണ്ടെന്നും കരുതിയാണ് പലരും മോശമായ കമന്റുകളുമായി എത്തുന്നത്. എന്നാൽ തങ്ങളുടെ മുൻകാല ജീവിതത്തെക്കുറിച്ചും പ്രായത്തെക്കുറിച്ചുമൊക്കെ താരങ്ങൾ പല അഭിമുഖങ്ങളിലൂടെയും വെളിപ്പെടുത്തി. ഇങ്ങനെ ഒരു ജീവിതം തെരഞ്ഞെടുത്തതിനെ പറ്റിയും ദിവ്യ സംസാരിച്ചിരുന്നു. ഇപ്പോഴിതാ താരദമ്പതിമാർക്ക് പിന്തുണയുമായി സീരിയൽ രംഗത്തുള്ള സുഹൃത്തുക്കളും എത്തിയിരിക്കുകയാണ്.

ഗുരുവായൂരിൽ വച്ച് നടത്തിയ വിവാഹത്തിന് പിന്നാലെ ഇന്നലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ചുള്ള വിവാഹവിരുന്നും താരങ്ങൾ സംഘടിപ്പിച്ചിരുന്നു. സഹപ്രവർത്തകരായ പലരും ഇതിൽ പങ്കെടുക്കുകയും ചെയ്‌തു. ഇതിൽ ഏറ്റവും ശ്രദ്ധേയം നടി സൗഭാഗ്യ വെങ്കിടേഷ് ആണ്. ഭർത്താവിനും മകൾക്കും ഒപ്പമാണ് സൗഭാഗ്യ ചടങ്ങിലേക്ക് എത്തിയത്. ഒപ്പം കല്യാണ ചെക്കനായ ക്രിസ് വേണുഗോപാൽ തൻ്റെ സഹോദരനാണെന്നും സൗഭാഗ്യ വെളിപ്പെടുത്തി.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ക്രിസും സൗഭാഗ്യയുടെ പിതാവും തമ്മിൽ എന്തോ ബന്ധമുണ്ടെന്ന തരത്തിൽ കഥകൾ ഉണ്ടായിരുന്നു. ഒടുവിൽ അതെന്താണെന്നും താൻ കണ്ണൻ ചേട്ടൻ എന്ന് വിളിക്കുന്ന ആളാണ് ഇതൊന്നും നടി സൂചിപ്പിച്ചു. ‘കണ്ണൻ ചേട്ടൻ എൻ്റെ അച്ഛൻ്റെ സഹോദരിയുടെ മകനാണ്. എന്നെ എടുത്ത് വളർത്തിയ ചേട്ടന് തുല്യനായ ആളാണ്. നല്ല വൈബ് ഉള്ള ജീനിയസ് ആയിട്ടുള്ള ആളാണ് കണ്ണൻ ചേട്ടൻ. അദ്ദേഹത്തിൻ്റെ വിവാഹം കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. വളരെ സ്വീറ്റ് ആയിട്ടുള്ള ഒരാളാണ് ഞങ്ങളുടെ കുടുംബത്തിലേക്ക് കടന്നു വരുന്നതെന്ന് അതിലും സന്തോഷമുള്ള കാര്യമാണ്. ദിവ്യ ചേച്ചി വളരെ ഇന്നസെൻ്റും സ്വീറ്റുമായിട്ടുള്ള ആളാണ് എന്നാണ് സൗഭാഗ്യ പറഞ്ഞുവയ്ക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം