'എൻ്റെ പേര് രശ്മിക, 19 വയസ്സ്'; വൈറലായി രശ്‌മിക മന്ദാനയുടെ ഓഡീഷൻ വീഡിയോ

നാഷണൽ ക്രഷ് എന്നറിയപ്പെടുന്ന നടി, മറ്റാരുമല്ല രശ്‌മിക മന്ദാന. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ് താരത്തിന്റെ ഒരു മുൻകാല ഓഡീഷൻ വീഡിയോ. കന്നഡ സംസാരിക്കാൻ പാടുപെടുന്ന രശ്‌മികയെ വീഡിയോയിൽ കാണാം. നിരവധി ട്രോളുകളാണ് ഈ വീഡിയോയ്ക്ക് നേരെ വരുന്നത്. നിമിഷ നേരം കൊണ്ടാണ് ഈ ഓഡിഷൻ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ചുരുങ്ങിയ കാലയളവിൽ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിലൂടെ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് രശ്‌മിക മന്ദാന. ഇന്നത്തെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് ശ്‌മിക മന്ദാന. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ചുവന്ന നിറത്തിലുള്ള ഒരു കുർത്ത ധരിച്ച് അഴിച്ചിട്ട നീളമുള്ള മുടിയുമായാണ് രശ്‌മിക ഓഡീഷനിൽ വന്നിരിക്കുന്നത്.

‘എൻ്റെ പേര് രശ്മിക, 19 വയസ്സ്, എനിക്ക് 5.5 അടി ഉയരമുണ്ട്, വിദ്യാർത്ഥിയാണ് ‘ എന്ന് സ്വയം പരിചയപ്പെടുത്തി കൊണ്ടാണ് രശ്മികളുടെ ഓഡീഷൻ വീഡിയോ തുടങ്ങുന്നത്. ഓഡീഷൻ ക്ലിപ്പിൽ, കന്നഡ സംസാരിക്കാൻ പാടുപെടുന്ന രശ്മിക ‘അത് വരുന്നില്ല, വരുന്നില്ല’ എന്ന പറയുന്നത് കേൾക്കാം. ഭൂരിഭാഗവും ഇംഗ്ലീഷിലാണ് രശ്‌മിക സംസാരിക്കുന്നത്. ഇതേ ക്ലിപ്പിൽ തന്നെ മറ്റൊരു ഔട്ട്ഫിറ്റിൽ എത്തിയ രശ്‌മിക കന്നഡയിൽ ഒരു ഡയലോഗ് പഠിച്ചു പറയുകയും നൃത്തം ചെയ്യുന്നതും ഉണ്ട്.

അതേസമയം വീഡിയോ വൈറലായതിന് പിന്നാലെ നിരവധി ട്രോളുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. നിരവധിപേർ വിമർശിച്ചും പ്രശംസിച്ചും കമന്റുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. നടിയുടെ വളർച്ചയെ ചില ആരാധകർ ശ്രദ്ധിച്ചപ്പോൾ, മറ്റു ചിലർ നടിയുടെ കന്നഡ ഉച്ചാരണത്തെ വിമർശിച്ചും സോഷ്യൽ മടിയിൽ കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ