ക്രിസ്മസിന് ദിലീപിന്റെ 'മൈ സാന്റാ'; ഓഡിയോ ലോഞ്ച് ഇന്ന്

ദിലീപിനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന “മൈ സാന്റാ” റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന് കൊച്ചി ലുലു മാളില്‍ വൈകിട്ട് 6.30 ന് നടക്കും. കുട്ടികള്‍ക്കും കുടുംബത്തിനും പ്രാധാന്യമൊരുക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

അനുശ്രീയാണ് ചിത്രത്തിലെ നായിക. സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശശാങ്കന്‍, ധീരജ് രത്നം, മഞ്ജു പത്രോസ്, ബേബി മാനസ്വി തുടങ്ങിയവും അഭിനയിക്കുന്നു. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.

വാള്‍ പോസ്റ്റര്‍ എന്റര്‍ടൈയ്ന്‍മെന്റ്സിന്റെ ബാനറില്‍ നിഷാദ് കോയ, സജിത്ത്, അജീഷ് ഒ.കെ., സരിത സുഗീത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ജെമിന്‍ സിറിയക് ആണ് നിര്‍വഹിച്ചിരിക്കുന്നത്. ഫൈസല്‍ അലി ഛായാഗ്രഹണം. സന്തോഷ് വര്‍മ്മ, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു

Latest Stories

ആരാണ് ഈ സിലബസ് തീരുമാനിച്ചത്? ചരിത്ര ഭാഗങ്ങള്‍ മുക്കി മഹാകുംഭമേള വരെ പഠന വിഷയം..; എന്‍സിഇആര്‍ടി പാഠപുസ്തക വിവാദത്തില്‍ മാധവന്‍

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇരിപ്പിടം ഉണ്ട്; ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനും വേദിയില്‍ സ്ഥാനം

IPL 2025: അവനെ വെല്ലാൻ ഇന്ന് ലോകത്തിൽ ഒരു ഓൾ റൗണ്ടറും ഇല്ല, ചെക്കൻ രാജ്യത്തിന് കിട്ടിയ ഒരു ഭാഗ്യം തന്നെയാണ്: ഹർഭജൻ സിങ്

'പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചെങ്കില്‍ തെറ്റ്, രാജ്യദ്രോഹപരം'; മംഗളൂരുവിലെ മലയാളിയുവാവിന്റെ കൊലപാതകത്തില്‍ അക്രമികളെ അനുകൂലിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

പ്രതിപക്ഷം പ്രസംഗിക്കണ്ട, വിഴിഞ്ഞത്ത് പ്രസംഗിക്കാന്‍ എംപിയ്ക്കും എംഎല്‍എയ്ക്കും അവസരമില്ല; പ്രധാനമന്ത്രി മോദി 45 മിനിട്ട് സംസാരിക്കും, മുഖ്യമന്ത്രി പിണറായിക്ക് 5 മിനിട്ട്, മന്ത്രി വാസവന് 3 മിനിട്ട് സമയം

എന്റെ വാനിനെ പിന്തുടരരുത്, നിങ്ങളുടെ പ്രവര്‍ത്തികള്‍ എന്നെ പരിഭ്രാന്തനാക്കുന്നു..; ആരാധകരോട് വിജയ്

ഡൽഹിയിൽ റെഡ് അലർട്ട്; അതിശക്തമായ മഴയും കാറ്റും, വിമാന സർവീസുകൾ വൈകും, ജാഗ്രതാ നിർദേശം

MI UPDATES: കോഹ്‌ലി പറഞ്ഞത് എത്രയോ ശരി, ഞങ്ങളും ഇപ്പോൾ ആ മൂഡിലാണ്; ആർസിബി താരം പറഞ്ഞ വാക്കുകൾ ആവർത്തിച്ച് ഹാർദിക് പാണ്ഡ്യ

'ഒറ്റക്കൊമ്പനാണ് കിടക്കുന്നതെന്ന് പറഞ്ഞ് ചിരി ആയിരുന്നു, ആശുപത്രിയില്‍ പോയി കണ്ടതാണ്..'; മകളുടെ കരള്‍ സ്വീകരിക്കാന്‍ കാത്തുനില്‍ക്കാതെ മടക്കം

ഓസ്‌ട്രേലിയയിലേക്ക് ജോലിമാറാനുള്ള ശ്രമത്തിനിടെ കുടുംബ വഴക്ക്; വാശിക്ക് പരസ്പരം കുത്തി; കുവൈത്തില്‍ മലയാളി നഴ്‌സ് ദമ്പതികള്‍ ചോര വാര്‍ന്ന് മരിച്ചു